7 Tuesday
July , 2020
5.03 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ചു; ആന്ധ്രാ ടൂറിസം വകുപ്പ് ഡപ്യൂട്ടി മാനേജർ അറസ്റ്റിലായി



കൊറോണ വൈറസ് വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ തുടരവെ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട കരാർ ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ച് ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പ് ഡപ്യൂട്ടി മാനേജർ. ശാരീരിക വെല്ലുവിളി നേരിടുന്ന ജീവനക്കാരിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുവതിയെ നിലത്തേക്ക് വലിച്ചിട്ട ശേഷം വയറിൽ കുത്തുകയും തലയ്ക്കടിക്കുകയും ചെയ്യുന്ന സി ഭാസ്കർ റാവുവെന്ന ഉദ്യോ​ഗസ്ഥനെ സഹപ്രവർത്തകർ തടയാൻ ശ്രമിക്കുന്നതു വീഡിയോയിൽ കാണാം. ജൂൺ 27ന് നെല്ലൂരിലാണ് സംഭവം നടന്നത്.

 


ഓഫിസിൽ കസേരയിൽ ഇരിക്കുകയായിരുന്ന യുവതിയെ ഭാസ്കർ റാവു മുടിക്കുത്തിൽ പിടിച്ച് വലിച്ച് നിലത്തേക്ക് ഇടുകയായിരുന്നു. മർദ്ദനം തടയാൻ മറ്റുള്ളവർ ശ്രമിക്കുന്നതിടെ വടി പോലെയുള്ള വസ്തുവെടുത്ത് ഇയാൾ യുവതിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു. നിസ്സഹായ ആയ യുവതി കൈകൾ രണ്ടും തലയിൽ വച്ച് മർദ്ദനം തടയാനും ശ്രമിക്കുന്നുണ്ട്.

 

 

 


ഭാസ്കർ റാവുവിനെതിരേ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായി നെല്ലൂർ പോലിസ് മേധാവി വ്യക്തമാക്കി.ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.

 

June 30, 2020, 16:02 pm

Advertisement