15 Thursday
April , 2021
8.54 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ആൻഡ്രോയ്ഡ് വേം; അപകടകാരിയായ വൈറസിനെക്കുറിച്ച് മുന്നറിയിപ്പുമായി വാട്സ്ആപ്പ്



വ്യാജ ആപ്ലിക്കേഷന്റെ രൂപത്തിൽ വൈറസ് പടരുന്നുവെന്നും ഉപയോക്താക്കൾ ജാ​ഗ്രതപാലിക്കണമെന്നുമാവശ്യപ്പെട്ട് വാട്സ്ആപ്പ് രം​ഗത്ത്. വാട്സ്ആപ്പ് കോൺടാക്ട് ലിസ്റ്റിലുള്ളവരിലേക്ക് ആപ് ഡൗൺലോഡ് ചെയ്യാനാവശ്യപ്പെട്ട് ലിങ്ക് ഫോർവേഡ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ വാട്സ്ആപ് യൂസർമാർ ഇക്കാര്യം അറിയുകയുമില്ല.

 

 

വാവേയുടെ സൗജന്യഫോൺ സമ്മാനമായി ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്ന സന്ദേശവുമായാണ് വൈറസ് മറ്റുള്ളവരിലേക്ക് എത്തുന്നത്. കോൺടാക്ട് ലിസ്റ്റിലുള്ളവരുടെ നമ്പരിൽ നിന്നോ അല്ലെങ്കിൽ അജ്ഞാത നമ്പരുകളിൽ നിന്നോ ഈ സന്ദേശം വരാമെന്നുമാണ് വ്യക്തമാക്കുന്നത്.

 

ലിങ്കിൽ ക്ലിക്കിയാൽ തുറക്കുന്നത് വ്യാജ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിലേക്കാണ്. ഇൻസ്റ്റാൾ എന്ന ബട്ടണിൽ അമർത്തിയാലുടൻ ആൻഡ്രോയ്ഡ് വേം എന്ന വൈറസ് ഫോണിൽ പ്രവേശിക്കുകയാണ് ചെയ്യുക. ഇതോടെ വാട്സ്ആപ് കോൺടാക്ട് ലിസ്റ്റിലുള്ളവർക്കെല്ലാം ഇതേ സന്ദേശം പോവുകയും ചെയ്യും.

 

ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ നിന്നു മാത്രം ഡൗൺലോഡ് ചെയ്യുക, ലിങ്കുകളിലൂടെ വരുന്ന സൈറ്റുകളെ വിശ്വസിക്കാതെ പ്ലേസ്റ്റോറിൽ നിന്നു മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുകയാണ് ഇതിനു പരിഹാരമാർ​ഗമെന്നും വിദ​ഗ്ധർ നിർദേശിച്ചു.

 

February 01, 2021, 20:19 pm

Advertisement

Advertisement