15 Thursday
April , 2021
7.41 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ദിശാബോധമുള്ള യുവത കാലഘട്ടത്തിന്റെ ആവശ്യം; അനീസ് പി കെ


വടക്കാങ്ങര: ദിശാബോധമുള്ള യുവത കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പുതിയ തലമുറയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മോട്ടിവേഷനും നല്‍കാന്‍ സമൂഹം ശ്രദ്ധിക്കണമെന്നും പ്രമുഖ മോട്ടിവേഷൻ ട്രെയിനറും കോഴിക്കോട് ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ അനീസ് പി കെ.

 

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് ആന്റ് മോട്ടിവേഷണല്‍ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തര പരിശ്രമങ്ങളാണ് ജീവിതത്തിലും കരിയറിലും ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുക. തൊഴില്‍ സാധ്യതകളും അതിനുവേണ്ട യോഗ്യതകളുമറിഞ്ഞാണ് ഓരോരുത്തരും കരിയറിനായി തയ്യാറാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

 

ടാലന്റ് പബ്ലിക് സ്കൂളിന്റെ പുരോഗതിയും സംഘാടക മികവും ഏറെ മതിപ്പുളവാക്കുന്നതാണെന്നും ഇനിയും കൂടുതല്‍ പുരോഗതിയിലേക്ക് മുന്നേറാന്‍ സ്ഥാപനത്തിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

നുസ്രത്തുൽ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എജ്യുക്കേഷൻ കൗൺസിൽ പ്രസിഡന്റ്‌ സയ്യിദ് ഹുസൈൻ കോയ തങ്ങൾ ഉദ്​ഘാടനം നിർവഹിച്ചു. ട‌ാലന്റ് പബ്‌ളിക് സ്‌കൂള്‍ സിഇഒ യാസര്‍ കരുവാട്ടില്‍, മാനേജര്‍ ജൗഹറലി തങ്കയത്തില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യാ ഐസക്, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍സാന പി വി സംസാരിച്ചു. 

December 31, 2020, 20:46 pm

Advertisement

Advertisement