24 Monday
February , 2020
5.37 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

അക്ഷരന​ഗരിയിൽ സമരചരിത്രം രചിച്ച് സിഎഎ വിരുദ്ധ റാലി


കോട്ടയം: അക്ഷരന​ഗരിയിൽ സമരചരിത്രം രചിച്ച് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പടുകൂറ്റൻ റാലിയും പൊതുസമ്മേളനവും. പൗരാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കോട്ടയം ന​ഗരത്തിൽ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയാണ് കേന്ദ്രസർക്കാരിന്റെ വിവാദനിയമത്തിനെതിരേ പ്രതിഷേധക്കടൽ തീർത്തത്.

 

 

സിഎഎ പിൻവലിക്കുക, എൻആർസി, എൻപിആർ എന്നിവ ബഹിഷ്കരിക്കുക എന്നീ മുദ്രാവാക്യമുയർത്തിയായിരുന്നു പൗരാവകാശ സംരക്ഷണ സമിതി റാലി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ അണി നിരന്ന സിഎഎ വിരുദ്ധ പ്രതിഷേധറാലി വൈകീട്ട് മൂന്നരയോടെ നാ​ഗമ്പടത്തു നിന്നാണ് ആരംഭിച്ചത്. കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. സോന ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി എം സിറാജിന് ദേശീയ പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.  

 

 

കെകെ റോഡ് വഴി ന​ഗരം ചുറ്റിയാണ് റാലി തിരുനക്കര മൈതാനിയിലെ പൊതുസമ്മേളനവേദിയിലെത്തിയത്. റാലിയുടെ മുൻനിര പൊതുസമ്മേളനവേദിയിൽ എത്തിയിട്ടും പിൻനിര നാ​ഗമ്പടത്തു നിന്ന് നീങ്ങിയിരുന്നില്ല. ആയിരങ്ങൾ പ്രതിഷേധറാലിയിൽ അണിനിരന്നതോടെ ന​ഗരം ജനസഞ്ചയത്തെ ഉൾക്കൊള്ളാനാവാതെ വീർപ്പുമുട്ടി. ഈരാറ്റുപേട്ടയിലെ വ്യാപാരികൾ കടകൾ അടച്ചിട്ട് ഭരണഘടനാസംരക്ഷണറാലിയിൽ കണ്ണികളായി.

 

 

 

റിട്ടയേഡ് ജസ്റ്റിസ് കമാൽ പാഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.ആർ യൂസഫ്, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി എ അഹമ്മദ് കബീർ, സുരേഷ് കുറുപ്പ്, സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം, പൗരാവകാശ സംരക്ഷണ സമിതി മുഖ്യ രക്ഷാധികാരി മുഹമ്മദ് നദീർ മൗലവി, ചെയർമാൻ ഇഎം അബ്ദുൽ സാ​ഗർ മൗലവി, എസ്ഡിപിഐ സംസ്ഥാന നേതാവ് തുളസീധരൻ പള്ളിക്കൽ, സലാഹുദ്ദീൻ മൗലവി, എഎംഎ സമദ്, പാറത്തോട് അബ്ദുൽ നാസർ തുടങ്ങിയവർ സംബന്ധിച്ചു.

 

January 16, 2020, 20:01 pm

Advertisement