24 Friday
January , 2020
6.57 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

പ്രതിഷേധമതിലു തീർക്കാൻ കൂടുതൽ പേർ; അമിത് ഷായുടെ കേരളസന്ദർശനത്തിൽ നിലപാട് മാറ്റി ബിജെപി

January 11, 2020, 19:11 pm

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വമുറപ്പുവരുത്തുന്ന വിവാദ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരേ പ്രതിഷേധം അലയടിക്കവെ കേരള സന്ദർശനത്തിൽ നിന്ന് പിൻവലിഞ്ഞ് ആഭ്യന്തരമന്ത്രി അമിത്ഷാ. അമിത് ഷായെ തടയുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോൺ​​ഗ്രസും എസ്ഡിപിഐയും രം​ഗത്തെത്തിയ സാഹചര്യത്തിലാണിത്.

 

എന്നാൽ, അമിത് ഷാ കേരളം സന്ദർശിക്കുന്നത് വ്യാജ പ്രചാരണമാണെന്നാരോപിച്ച് ഈ നാണക്കേടിനെ മറയ്ക്കാനുള്ള ശ്രമവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. അമിത് ഷായുടെ സന്ദർശനം ആരും ആരോടും പറയാത്ത കാര്യമാണെെന്നും ഇല്ലാത്ത പരിപാടിയുടെ പേരിലാണ് പ്രതിഷേധമെന്നുമാണ് വി മുരളീധരന്റെ വാദം. ഈ പ്രചാരണം ആസൂത്രിതമാണെന്നും വി മുരളീധരൻ കണ്ണൂരിൽ ആരോപിച്ചു.

 

പൗരത്വ ഭേദ​ഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള റാലിയിൽ പങ്കെടുക്കുന്നതിനായി അമിത് ഷാ ജനുവരി 15ന് കേരളത്തിലെത്തുമെന്നാണ് നേരത്തെ ബിജെപി വൃത്തങ്ങൾ വ്യക്തമാക്കിയത്. മലബാർ മേഖലയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാനായിരുന്നു തീരുമാനം. അതേസമയം കേരളത്തിലെത്തുന്ന അമിത് ഷായെ പ്രതിഷേധമറിയിക്കാൻ ഒരുലക്ഷം പേരെ അണിനിരത്തി ബ്ലാക്ക് വാൾ സംഘടിപ്പിക്കുമെന്ന് യൂത്ത് ലീ​ഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മുസ്‌ലിം ലീ​ഗ് ഉന്നതാധികാര സമിതി യോ​ഗം ചേർന്ന് യൂത്ത് ലീ​ഗ് പ്രതിഷേധം മാറ്റിവയ്പ്പിച്ചു. അമിത് ഷാ എത്തുന്നത് പാർട്ടി പരിപാടിക്കാണെന്നും സംഘപരിവാരം യൂത്ത് ലീ​ഗ് പ്രതിഷേധത്തെ അക്രമങ്ങൾക്കു മുതലെടുക്കുമെന്നുമാണ് ബ്ലാക്ക് വാൾ പ്രതിഷേധം മാറ്റിവയ്പ്പിക്കുന്നതിനെ ലീ​ഗ് നേതാക്കൾ ന്യായീകരിച്ചത്.

 

ഇതിനു പിന്നാലെ യൂത്ത് കോൺ​ഗ്രസ് എസ്ഡിപിഐയും അമിത് ഷായെ തടയുമെന്ന പ്രഖ്യാപനം നടത്തി. നിയമത്തെ അനുകൂലിച്ചുകൊണ്ട് ​ഗൃഹസമ്പർക്ക പരിപാടി നടത്തിയ അമിത് ഷായെ ഡൽഹിയിൽ ​ഗോബാക്ക് വിളിച്ച് അമ്പരിപ്പിച്ച യുവതികളുടെ പ്രതിഷേധം ബിജെപിയെയും വെട്ടിലാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്ന കനത്ത പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗുവാ​​ഹത്തിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ​ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു.

 

കേരളത്തിലെത്തിയാൽ നേരിടേണ്ടി വരുന്ന പ്രതിഷേധം കണക്കിലെടുത്താണ് അമിത് ഷാ സന്ദർശനം ഒഴിവാക്കിയതെന്നു വ്യക്തമാക്കുന്നതാണ് വി മുരളീധരന്റെ വാക്കുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ എൻആർസി കേരളത്തിൽ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചതും നിയമസഭയിൽ പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനോട് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതും കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ സിഎഎയ്ക്കെതിരേ ദേശീയ മാധ്യമങ്ങളിൽ പരസ്യം നൽകാനും കേരളം തീരുമാനിച്ചു.

 

പ്രതിഷേധങ്ങൾക്കു മുന്നിൽ ആഭ്യന്തരമന്ത്രിക്കു മടങ്ങേണ്ടി വരുന്നതു കേന്ദ്രസർക്കാരിനും ബിജെപിക്കും ക്ഷീണമാവുമെന്ന വിലയിരുത്തലും അമിത് ഷായുടെ സന്ദർശനം റദ്ദാക്കുന്നതിനു കാരണമായിട്ടുണ്ട്. സന്ദർശനം തീരുമാനിച്ചിരുന്നേയില്ലെന്ന വി മുരളീധരന്റെ പ്രസ്താവന ഈ നാണക്കേട് മറയ്ക്കാൻ വേണ്ടിയാണെന്നാണ് വിലയിരുത്തൽ.

 

അമിത് ഷാ വരുമെന്ന് വാർത്തകൾ ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്നെങ്കിലും ഇതു നിരാകരിക്കാൻ തയ്യാറാവാതിരുന്ന ബിജെപി, സന്ദർശനത്തിനെതിരേ കടുത്ത പ്രതിഷേധം ഉണ്ടാവുമെന്ന് വ്യക്തമായതോടെയാണ് വാർത്ത തെറ്റാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

January 11, 2020, 19:11 pm

Advertisement