29 Saturday
February , 2020
2.40 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

പ്രണയിക്കില്ല; പ്രണയവിവാഹം കഴിക്കുകയുമില്ല: നാ​ഗ്പൂരിൽ കോളജ് വിദ്യാർഥിനികളെക്കൊണ്ട് പ്രതിഞ്ജ ചൊല്ലിച്ചു


നാ​ഗ്പൂർ: പ്രണയിക്കുകയില്ലെന്നും പ്രണയിച്ചുവിവാഹം കഴിക്കുകയില്ലെന്നും കോളജ് വിദ്യാർഥിനികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിപ്പിച്ചു. നാ​ഗ്പൂരിലെ അമരാവതി വനിതാ കോളജിലാണ് വാലന്റൈൻസ് ഡേയിൽ ഇത്തരമൊരു പ്രതിജ്ഞ ചൊല്ലിപ്പിക്കൽ നടന്നത്.

 


യുവത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ അധ്യാപകർ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു ഇത്തരമൊരു ചടങ്ങ് അരങ്ങേറിയത്. എൻഎസ്എസ് ക്യാംപിൽ പങ്കെടുത്ത വിദ്യാർഥിനികളെ കൊണ്ടാണ് പ്രതിജ്ഞ ചെയ്യിച്ചത്. 100 പേർ പങ്കെടുത്ത പരിപാടിയിൽ 40 പെൺകുട്ടികളാണ് പ്രതിജ്ഞ ചൊല്ലിയത്.

 

വിദ്യാർഥികൾ ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കാനും വിവാഹത്തെക്കുറിച്ച് മറ്റൊരു ഘട്ടത്തിൽ മാത്രം ചിന്തിക്കുന്നതിനുമാണ് ഇത്തരമൊരു ചടങ്ങ് നടത്തിയതെന്ന് പ്രിൻസിപ്പൽ രാജേന്ദ്ര ഹവ്രെ അറിയിച്ചു.

 


പ്രണയത്തിന് ആരും എതിരല്ലെന്നും പ്രണയവും എതിർലിം​ഗ ആകർഷണവും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ മക്കളെ പഠിക്കാൻ വിടുകയും പെൺകുട്ടികൾ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോവുകയുമാണ് ചെയ്യുന്നത്. അതിനാൽ മാതാപിതാക്കളോടും സ്വന്തം കരിയറിനോടുമുള്ള ഉത്തരവാദിത്വം അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്ന ഉത്തരവാദിത്വമാണ് തങ്ങൾ നിറവേറ്റുന്നതെന്നും പ്രിൻസിപൽ കൂട്ടിച്ചേർത്തു.

 

February 14, 2020, 20:34 pm

Advertisement