15 Thursday
April , 2021
7.27 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മുസ്‌ലിം വിരുദ്ധ ഉള്ളടക്കവുമായി പുകസയുടെ 'ഉറപ്പാണ് എല്‍ഡിഎഫ്' പരസ്യം; പ്രതിഷേധം ശക്തം


മുസ്‌ലിം വിരുദ്ധത പരത്തുന്ന ഉള്ളടക്കവുമായി സിപിഐഎമ്മിന്റെ പോഷക സംഘടനയായ പുരോ​ഗമന കലാസാഹിത്യ സംഘത്തിന്റെ പരസ്യ വീഡിയോ. സർക്കാരിന്റെ എൽഡിഎഫ് ഉറപ്പാണ് എന്ന മുദ്രാവാക്യത്തിന്റെ പ്രചരണാർഥം പുകസ എറണാകുളം ജില്ലാ കമ്മിറ്റി ഇറക്കിയ പരസ്യ വീഡിയോയാണ് വിവാദമായിരിക്കുന്നത്.

 

മുസ്‌ലിം യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കുന്ന വീഡിയോയില്‍, ഐഷാത്ത എന്ന കഥാപാത്രമായി നടി തസ്‌നി ഖാനും ഒരു കലാകാരന്റെ കഥാപാത്രമായി കലാഭവന്‍ റഹ്മാനുമാണ് വേഷമിടുന്നത്. ഐഷാത്തയുടെ മക്കളുടെ കാര്യങ്ങൾ ചോദിച്ചറിയുന്ന വീഡിയോയിൽ പിണറായി സർക്കാർ പെൻഷൻ 1600 രൂപയാക്കിയതിനെ അഭിനന്ദിച്ചുള്ള സംഭാഷണമാണ് കാണിക്കുന്നത്.

ഒരു മകനെ ഉമ്മയെ നോക്കാത്തയാളും മറ്റൊരു മകനെ രാജ്യദ്രോഹിയും ആയിട്ടാണ് വീഡിയോയിൽ പറയുന്നത്. ഒടുവിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തെയും പിണറായിയേയും പുകഴ്ത്തി പാട്ടുപാടി ഐഷാത്ത മടങ്ങുമ്പോൾ കലാഭവൻ റഹ്മാൻ പറയുന്ന ഡയലോ​ഗാണ് വിദ്വേഷം പടർത്തുന്ന തരത്തിലുള്ളത്. 

 

'ഉമ്മാടെ ഒരു മകൻ രാജ്യദ്രോഹക്കുറ്റം ചെയ്തപ്പോൾ ഓന്റെ മയ്യിത്തെനിക്ക് കാണണ്ട എന്ന് പറഞ്ഞ ഉമ്മാടെ വാക്കാ... ഉറപ്പാണ് എൽഡിഎഫ് വരും'- എന്നാണ് ഇയാൾ പറയുന്നത്. ചിത്രീകരണം നടക്കുന്ന സ്ഥലത്ത് നിറയെ സിപിഐഎം പതാകയും കുത്തിനിർത്തിയിട്ടുണ്ട്.തുടർന്ന് 'ഉറപ്പാണ് ഇടതുപക്ഷം' എന്ന ടൈറ്റിൽ സോങ്ങും കടന്നുവരുന്നു. വീഡിയോയ്ക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്.

പുകസയുടെ മുസ്‌ലിം വിരുദ്ധ മനസ്ഥിതി വെളിവാക്കുന്നതാണ് പരസ്യമെന്നും സംഘ്പരിവാർ മുന്നോട്ടുവയ്ക്കുന്ന അതേ നിലപാടാണ് ഇതെന്നും വിമർശനമുയർന്നിട്ടുണ്ട്. ഇതു കൂടാതെ, സന്തോഷ് കീഴാറ്റൂർ, കലാഭവൻ റഹ്മാൻ എന്നിവർ അഭിനയിച്ച മറ്റൊരു പരസ്യ വീഡിയോയ്ക്കെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്.

 

സൗജന്യ ഭക്ഷ്യ കിറ്റിനെ കുറിച്ച് പറഞ്ഞ് നമ്പൂതിരിയുടെ കഥാപാത്രം സർക്കാരിനെ വാഴ്ത്തുന്ന വീഡിയോ സവർണ വിഭാ​ഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിമർശനം. സവർണ സംവരണത്തെ ന്യായീകരിക്കാനും വീഡിയോ ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ബാബു പള്ളാശ്ശേരിയാണ് ഈ വീഡിയോയുടെ രചനയും സംവിധാനവും. 

നേരത്തെ, ഇത്തരത്തിൽ വിവാദമായൊരു ഹൃസ്വചിത്രം പ്രതിഷേധങ്ങളെ തുടർന്ന് പുകസ പിൻവലിച്ചിരുന്നു. 2020 മാർച്ചിലായിരുന്നു സംഭവം. തീണ്ടാപ്പാട് അകലെ എന്ന വീഡിയോയാണ് വൻ പ്രതിഷേധത്തിന് കാരണമായത്. ജന്മിത്വകാലത്ത് നിലനിന്നിരുന്ന അയിത്ത- തീണ്ടൽ അനാചാരത്തെ പരോക്ഷമായി ന്യായീകരിക്കുന്നതായിരുന്നു വീഡിയോ.

 

പുകസ സംസ്ഥാന ​സെക്രട്ടറി രാവുണ്ണി പ്രധാന കഥാപാത്രമായി എത്തിയ വീഡിയോ സംവിധാനം ചെയ്തത് നാടകപ്രവര്‍ത്തകനായ എം ആർ ബാലചന്ദ്രനായിരുന്നു. തൃശൂർ നാടക സൗഹൃദവും പുരോഗമന കലാസാഹിത്യ സംഘവും ചേർന്നായിരുന്നു​ നിർമാണം.

ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ ശേഷം അമ്പലത്തിലെത്തുന്ന ബ്രാഹ്മണന്‍ ദളിതനായ അയ്യപ്പനില്‍ നിന്ന് അകന്ന് നില്‍ക്കാൻ ഒരുങ്ങുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ഇത് തീണ്ടലിനെയും തൊട്ടുകൂടായ്​മയെയും സാമൂഹിക അകലമായി വ്യാഖ്യാനിക്കുകയാണെന്ന വിമർശനമാണ്​ ഉയർന്നത്​.

 

പുകസ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ നിരൂപകന്‍ ജി പി രാമചന്ദ്രന്‍ ഹ്രസ്വചിത്രത്തിനെതിരെ രംഗത്തു വന്നിരുന്നു. സംഘടനയ്ക്കകത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ്​ ചിത്രത്തിനെതിരെ ഉയർന്നത്​. 

March 25, 2021, 17:47 pm

Advertisement

Advertisement