28 Thursday
October , 2021
5.51 PM
livenews logo
flash News
യുവ ശാസ്ത്രജ്ഞൻ ഡോ. ഇർഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സർക്കാരിന്റെ പേറ്റന്റ് മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ

തൊപ്പിയും താടിയും വച്ചയാളെ തീവ്രവാദിയാക്കി ഒമാനിലെ ഇന്ത്യൻ സ്കൂൾ ചോദ്യ പേപ്പർ; വിവാദമായപ്പോൾ മാപ്പുമായി പ്രിൻസിപ്പൽ


 

മുസ്‌ലിം വിരുദ്ധ ചോദ്യ പേപ്പറുമായി ഒമാനിലെ ഇന്ത്യൻ സ്കൂൾ അൽ സീബ്. തൊപ്പിയും താടിയും വച്ചയാളെ തീവ്രവാദിയാക്കി ചിത്രീകരിച്ചാണ് ചോദ്യ പേപ്പർ. രണ്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള അരക്കൊല്ല പരീക്ഷാ ചോദ്യപേപ്പറിലാണ് വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിഎസ് (പരിസ്ഥിതി പഠനം) പരീക്ഷയ്ക്കു നൽകിയ ചോദ്യേപപ്പറിലെ 17ാമത്തെ ചോദ്യമാണ് വിവാദമായത്.

 

'താഴെ പറയുന്നവയിൽ കമ്യൂണിറ്റി ഹെൽപ്പറുടെ വിഭാഗത്തിൽ പെടാത്തത് ഏത്' എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരത്തിന്റെ നാല് ഓപ്ഷനുകളിൽ ആദ്യത്തേതായി തീവ്രവാദിയെന്ന പേരിൽ കൈയിൽ തോക്കുമായി നിൽക്കുന്നയാളുടെ ചിത്രമാണുള്ളത്. തൊപ്പി, താടി, നിസ്കാര തഴമ്പ് എന്നിവയുള്ള ആളെയാണ് തീവ്രവാദിയാക്കിയിരിക്കുന്നത്. കർഷകൻ, തയ്യൽക്കാരൻ, സൈനികൻ എന്നിവരാണ് മറ്റു മൂന്ന് പേർ.

 

ചോദ്യപേപ്പറിൽ വേറെയും അബദ്ധങ്ങൾ കടന്ന് കൂടിയിട്ടുണ്ടെന്നും പരാതിയുണ്ട്. ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറുടെ ചിത്രം നൽകി 'താഴെ കാണുന്ന വ്യക്തിയെ തിരിച്ചറിയുക' എന്ന ചോദ്യത്തിനു താഴെയുള്ള ഓപ്ഷനുകളിൽ ഡോക്ടറേറ്റുള്ള അദ്ദേഹത്തിന്റെ പേര് വെറും അംബേദ്കറായാണ് നൽകിയിരിക്കുന്നത്. വിദേശ സര്‍വകലാശാലയില്‍ നിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ ഇന്ത്യക്കാരനാണ് അദ്ദേഹം. ഓണററി അടക്കം നാലോളം ഡോക്ടറേറ്റ് അദ്ദേഹം നേടിയിട്ടുണ്ട്.

വിവാദ ചോദ്യപേപ്പർ നൽകിയ സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും പുറത്തും പ്രതിഷേധം ശക്തമാണ്. രക്ഷിതാക്കളും പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സാമൂഹിക പ്രവർത്തകനായ ഷെമീർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

കുട്ടികളുടെ മനസിൽ 'തീവ്രവാദി എന്നാൽ മുസ്‌ലിം' എന്ന ചിന്ത ചെറുപ്പത്തിൽ തന്നെ കുത്തിവയ്ക്കുന്നതാണ് ചോദ്യമെന്നാണ് വിമർശനം. വിദ്വേഷ ചിന്തകളും തെറ്റായ അറിവുകളും കുട്ടികളുടെ മനസിലേക്ക് കടത്തി വിടുന്നതാണ് ചോദ്യപേപ്പറെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. കേരളം അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 

അതേസമയം, ചോദ്യ പേപ്പർ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ഖേദപ്രകടനവുമായി പ്രിൻസിപ്പൽ രം​ഗത്തെത്തി. 'ഇവിഎസ് ചോദ്യപേപ്പറിലെ ചോദ്യം മാതാപിതാക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു' എന്നാണ് പ്രിൻസിപ്പൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. 'ദൗർഭാ​ഗ്യകരമായ സംഭവത്തിൽ നിരുപാധികം മാപ്പ് പറയുന്നു. ഇതൊരു മനഃപൂർവമല്ലാത്ത പിഴവാണെന്നും ഇനിയിത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്ന'തായും പ്രിൻസിപ്പൽ പറയുന്നു.

 

നേരത്തെയും സമാന നിലപാട് വെളിവാക്കിയിട്ടുള്ള സ്‌കൂളാണ് സീബ് ഇന്ത്യന്‍ സ്‌കൂള്‍. ഇന്ത്യയിൽ കേന്ദ്ര ബിജെപി സർക്കാർ പ്രഖ്യാപിച്ച കിരാത നിയമങ്ങളായ സിഎഎ, എൻആർസി എന്നിവയെ അനുകൂലിച്ച് ഈ സ്കൂളിലെ അധ്യാപിക രം​ഗത്തുവന്നിരുന്നു. സിഎഎ, എൻആർസിക്കെതിരായ സമരക്കാരെ കൊല്ലണമെന്നും ഇവർ കുട്ടികളോട് പറഞ്ഞിരുന്നു. 

 

ഇവിടെ ജോലി ചെയ്യുന്ന മുംബൈ സ്വദേശിനിയായ അധ്യാപികയാണ് സിഎഎ, എൻആർസിയെ അനുകൂലിച്ച് രംഗത്തെത്തിയത്. 'ഇവയ്ക്കെതിരെ സമരം ചെയ്യുന്നവരെ റോഡ് റോളര്‍ ഉപയോഗിച്ച് വകവരുത്തണം' എന്നടക്കമാണ് ആറ്, ഏഴ് ക്ലാസിലെ കുട്ടികളോട് അധ്യാപിക പറഞ്ഞത്. ഇതിനെതിരെ രക്ഷിതാക്കൾ പ്രതിഷേധവുമായി രം​ഗത്തുവന്നെങ്കിലും ഇവർക്കെതിരെ നടപടിയുണ്ടായിരുന്നില്ല.

September 16, 2021, 14:48 pm

Advertisement

Advertisement