28 Friday
February , 2020
10.56 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

'ചരിത്രം ഈ മൃ​ഗത്തിന് നേരെ കാർക്കിച്ചു തുപ്പും': അമിത്ഷായ്ക്കെതിരെ വീണ്ടും അനു​രാ​ഗ് കശ്യപ്


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ്. അമിത് ഷായെ മൃ​ഗം എന്നു വിശേഷിപ്പിച്ച അനുരാഗ് കശ്യപ് ചരിത്രം അയാളുടെ മുഖത്ത് കാർക്കിച്ചുതുപ്പുമെന്നും ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ബിജെപി നേതൃത്വത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രതിഷേധിച്ചയാളെ ബിജെപി അനുയായികള്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അമിത് ഷായ്‌ക്കെതിരെ അനുരാഗ് കശ്യപ് രംഗത്തെത്തിയത്. 

 

”നമ്മുടെ ആഭ്യന്തരമന്ത്രി എന്തൊരു ഭീരുവാണ്. സ്വന്തമായി പൊലീസുണ്ട്. സ്വന്തമായി വാടക ക്രിമിനൽ കൂട്ടമുണ്ട്. സ്വന്തമായി സൈന്യമുണ്ട്. എന്നിട്ടും സ്വന്തം സുരക്ഷ വർധിപ്പിച്ച്, നിരായുധരായി പ്രതിഷേധിക്കുന്നവരെ ആക്രമിക്കുകയാണ്. വിനയത്തിന്റേയും താഴ്മയുടേയും പരിധി ആരെങ്കിലും ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് അമിത് ഷാ മാത്രമാണ്. ചരിത്രം ഈ മൃഗത്തിന് നേര്‍ക്ക് കാർക്കിച്ചു തുപ്പും”- അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, പ്രധാനമന്ത്രി മോദിയെ അർബൻ നാസി എന്ന് വിശേഷിപ്പിച്ച് അനുരാ​ഗ് കശ്യപ് രം​ഗത്തെത്തിയിരുന്നു. ഇന്ത്യയിൽ സിഎഎ വഴി പുറത്താക്കപ്പെടുന്നവർക്കായി തടവറകൾ ഇല്ലെന്ന മോദിയുടെ നുണയെ പൊളിച്ചടുക്കിയായിരുന്നു അനുരാ​ഗിന്റെ വിമർശനം. വിവിധ സംസ്ഥാനങ്ങളിൽ നിർമാണത്തിലിരിക്കുന്ന തടങ്കൽ പാളയങ്ങളുടെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹം മോദിയെ അർബൻ നാസിയെന്ന് വിളിച്ചത്.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും അവരുടെ രാഷ്ട്രീയ സംഘടനകളായ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്നും അനുരാഗ് ഈ മാസം ആദ്യം തുറന്നടിച്ചിരുന്നു. അത് പറയുന്നതില്‍ തനിക്ക് ഒട്ടും നാണക്കേട് തോന്നുന്നില്ലെന്നും ജെഎൻയുവിലെ എബിവിപി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു.

January 27, 2020, 12:15 pm

Advertisement