ഐഫോണിൽ നിന്ന് ഐകാറിലേക്ക് ആപ്പിൾ ഇൻക്. 2024ഓടെ സ്വയം ഓടുന്ന കാർ സാങ്കേതികവിദ്യ പ്രാവർത്തികമാക്കാനാണ് ആപ്പിളിന്റെ പദ്ധതി. നൂതന ബാറ്ററി സാങ്കേതിക വിദ്യ അടങ്ങുന്നതാണ് ഐ കാറെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
പ്രൊജക്ട് ടൈറ്റാൻ എന്നാണ് ആപ്പിളിന്റെ ഈ ശ്രമത്തിനു നൽകിയിരിക്കുന്ന നാമം. നൂതന സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന ആപ്പിളിന്റെ ബാറ്ററി ചെലവുകുറഞ്ഞതും എന്നാൽ വാഹനത്തിന്റെ ശക്തി വർധിപ്പിക്കുന്നതുമാണെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
അവശിഷ്ടങ്ങളിൽ നിന്ന് വാഹനം നിർമിക്കുന്നതിനുള്ള രൂപരേഖ 2014ൽ ആപ്പിൾ ആരംഭിച്ചിരുന്നു.
December 22, 2020, 12:57 pm