13 Thursday
August , 2020
10.10 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ഐഫോൺ 11 നിർമാണം ആപ്പിൾ ഇന്ത്യയിൽ ആരംഭിച്ചു



ഐഫോൺ 11 നിർമാണം ആപ്പിൾ ഇന്ത്യയിൽ ആരംഭിച്ചു. ചെന്നൈക്ക് സമീപം ഫോക്സ്കോൺ പ്ലാന്റിലാണ് ആപ്പിൾ ഐ ഫോൺ 11ന്റെ നിർമാണം തുടങ്ങിയത്. ഇതാദ്യമായാണ് ഐ ഫോൺ ഇന്ത്യയിൽ നിർമിക്കുന്നത്. ഇന്ത്യയിൽ ഉൽപ്പാദനം വർധിപ്പിച്ച ശേഷം പ്രസ്തുത മോഡലുകൾ കയറ്റുമതി ചെയ്യാനും ആപ്പിളിനു പദ്ധതിയുണ്ട്.

 

 

ഉൽപ്പാദനത്തിന് ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം. പ്രാദേശിക ഉൽപ്പാദനത്തിലൂടെ 22 ശതമാനം ഇറക്കുമതി തീരുവ ഇല്ലാതാക്കാനും ഇതിലൂടെ രാജ്യത്ത് ഫോണിന് വില കുറയ്ക്കാനും കമ്പനിക്ക് കഴിയും.

 

 

വാണിജ്യ മന്ത്രി പീയുഷ് ​ഗോയലാണ് ആപ്പിൾ ഇന്ത്യയിൽ ഫോൺ നിർമാണം ആരംഭിക്കുന്നതിനെക്കുറിച്ച് ട്വിറ്ററിൽ അറിയിച്ചത്. ആപ്പിൾ നിലവിൽ ഫോക്സ്കോൺ പ്ലാന്റിൽ ഐഫോൺ എക്സ്ആർ മോഡൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ബം​ഗളുരുവിനു സമീപമുള്ള വിസ്റ്റോൻ പ്ലാന്റിൽ ഐഫോൺ എസ്ഇ 2020 മോഡലുകൾ ഉൽപ്പാദിപ്പിക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്.

 

 

July 24, 2020, 15:51 pm

Advertisement

Advertisement