കൊച്ചി: ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ആർക്കിടെക്ച്ചർ, പ്ലാനിങ്, ഇന്റീരിയർ ഡിസൈൻ വിഭാഗമായ സൈക്കോ ഡിസൈൻസ് ഈ വർഷത്തെ ആർക്കിടെക്ച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ എക്സലൻസ് അവാർഡ് കരസ്ഥമാക്കി. കേരളത്തിലെ ഭവന, വ്യാപാര സമുച്ചയ പദ്ധതികളിൽ ഏറ്റവും മികച്ച സർഗാത്മകത പ്രകടിപ്പിച്ച ഡിസൈൻ സ്ഥാപനം എന്ന നിലയിലാണ് കമ്പനി ഈ പുരസ്കാരത്തിന് അർഹമായത്.
ബംഗലൂരുവിൽ നടന്ന ചടങ്ങിൽ സൈക്കോ ഡിസൈൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജുമാന ഷെരീഫ് ബിഗിനപ്പ് റിസേർച്ച് ഇന്റലിജൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ആനന്ദ് ഗോപാൽ നായിക്, എസ്ജെബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പലും ബിജിഎസ് സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ഡീനുമായ ഡോ. അജയ്ചന്ദ്രൻ എന്നിവരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
August 31, 2021, 13:42 pm