28 Friday
February , 2020
10.40 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ്


തമിഴ്നാട്ടിൽ ബിജെപി നേതാവിനെ മൂന്നം​ഗസംഘം വെട്ടിക്കൊന്നു. ബിജെപി സോണൽ സെക്രട്ടറി വിജയരഘുവാണ്(34) കൊല്ലപ്പെട്ടത്. ട്രിച്ചിയിലെ തിരക്കേറിയ ​ഗാന്ധി മാർക്കറ്റിൽ വച്ചാണ് സംഭവം. വടിവാളും അരിവാളും ഉപയോ​ഗിച്ചായിരുന്നു ആക്രമണമെന്ന് ​ദൃക്സാക്ഷികൾ പറഞ്ഞു. ​ഗുരുതരമായി പരിക്കേറ്റ വിജയരഘുവിനെ പോലിസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

ആക്രമണത്തിനു പിന്നിൽ ഇസ് ലാമിക തീവ്രവാദികളാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ആശുപത്രിക്കു സമീപം പ്രതിഷേധിച്ചു.

 

അതേസമയം കൊല്ലപ്പെട്ട വിജയരഘുവും മിതൈ ബാബുവും കൂട്ടാളികളുമായുള്ള വ്യക്തിവൈരാ​ഗ്യമാണ് ആക്രമണകാരണമെന്നു പോലിസ് വ്യക്തമാക്കി. മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ മിതൈ ബാബു നേരത്തേ വിജയരഘുവിനെ വധിക്കാൻ ശ്രമിച്ചിരുന്നതായും പോലിസ് കൂട്ടിച്ചേർത്തു.

January 27, 2020, 21:43 pm

Advertisement