4 Thursday
March , 2021
2.54 PM
livenews logo
flash News
നല്ലവരായി ജീവിക്കാന്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ല: മേയര്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട്

കങ്കണ മാനസികരോ​ഗിയും വായാടിയുമെന്ന് അർണബ്; അതിര് വിടുന്നതായും വാട്ട്സ്ആപ്പ് ചാറ്റ്റിപ്പബ്ലിക് ടിവി മേധാവി അർണബ്​ ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്​ കമ്പനിയായ ബാർക്​ മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്ട്സ്ആപ്പ്​ ചാറ്റുകളിൽ ബോളിവുഡ്​ നടി കങ്കണ റണാവത്തിനെതിരെയും പരാമർശങ്ങൾ. കങ്കണ മാനസിക രോ​ഗിയാണെന്നാണ് അർണബ് പറയുന്നത്. സംഘപരിവാർ അനുകൂലിയായ നടിക്കെതിരെ സംഘപരിവാർ അനുകുലിയായ മാധ്യമപ്രവർത്തകൻ തന്നെ ആരോപണം ഉന്നയിച്ചിരിക്കുന്നതാണ് ശ്രദ്ധേയം.

 

കങ്കണയ്ക്ക്​ 'ഇറോ​ട്ടോ മാനിയ' ആണെന്ന്​ അർണബ്​ പറയുന്നു​​. ബോളിവുഡ്​ നടൻ ഹൃതിക്​ റോഷനുമായുള്ള കങ്കണയുടെ തർക്കങ്ങൾ നടക്കുന്ന സമയത്തെ ചാറ്റുകളിലാണ്​ കങ്കണയും കടന്നുവരുന്നത്​. ഹൃതിക് റോഷനോട് കങ്കണ സെക്ഷ്വലി പൊസെസ്ഡ് (ലൈം​ഗികമായി അമിത സ്വാർഥത)യുള്ള ആൾ ആണെന്നും അർണബ് പറയുന്നു. 'കങ്കണ പരിധിവിടുകയാണെന്നും  'വായാടി'യാണെന്നും 'ആളുകൾക്ക്​ അവളെ പേടിയാണെന്നും' ആളുകൾ അവളെ ബഹിഷ്കരിക്കുമെന്നും അർണബ്​ പറയുന്നു.

 

ഒരു വ്യക്​തി തന്നെ ആരെങ്കിലും സ്​നേഹിക്കുന്നുണ്ടെന്ന്​ ഉറച്ച്​ വിശ്വസിക്കുകയും അയാൾ അത്​ അറിയാതിരിക്കുകയും ചെയ്യുന്ന അവസ്​ഥയാണ്​ ഇറോ​ട്ടോ മാനിയ. ചിലപ്പോൾ നാം ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്​തിയായിരിക്കും നമ്മെ സ്​നേഹിക്കുന്നതായി നാം വിശ്വസിച്ചിരിക്കുക. അത്​ ചിലപ്പോൾ രാഷ്ട്രീയക്കാരനെയോ നടനെയോ പോലെ പ്രശസ്തരായിരിക്കാം. രോഗം ബാധിച്ചയാൾ ഒരു പ്രത്യേക വ്യക്​തിയുമായി ഒരു ബന്ധത്തിലാണെന്ന് സ്വയം കരുതുന്നു. 

 

അതേപറ്റി അയാൾക്ക്​ വളരെ ഉറപ്പുണ്ടായിരിക്കുകയും ചെയ്യും. അങ്ങിനെയല്ല എന്ന്​ തെളിയിക്കുന്ന വസ്​തുതകൾ രോഗി ഒരിക്കലും അംഗീകരിക്കുകയുമില്ല. വളരെ അപൂർവ്വമായി കാണപ്പെടുന്ന രോഗമാണിത്​. സ്കീസോഫ്രീനിയ അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ പോലുള്ള മറ്റ്​ മാനസിക പ്രശ്​നങ്ങളുമായി ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആഴ്ചകളോ വർഷങ്ങളോ നീണ്ടുനിൽക്കും.

ഇതു കൂടാതെ, 40 ജവാന്‍മാരുടെ ജീവന്‍ നഷ്ടമായ പുല്‍വാമ ആക്രമണവും ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് നേരത്തെ അറിയാമായിരുന്നെന്നും വ്യക്തമാക്കുന്ന വാട്ട്സ്ആപ്പ് ചാറ്റ്  വിവരങ്ങൾ പുറത്തുവന്നിരുന്നു. പുല്‍വാമ ആക്രമണം ആഘോഷിച്ചുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 

 

പുൽവാമയിൽ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തിൽ വലിയ സന്തോഷമാണ്​ അർണബ്​ പ്രകടിപ്പിക്കുന്നത്​. പുൽവാമ ഭീകരാക്രമണത്തെകുറിച്ച്​ 'വലിയ വിജയം' എന്നാണ്​ ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട്​ അർണബ്​ പറയുന്നത്​. 'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ്​ ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്​.

 

2019 ഫെബ്രുവരി രണ്ടിന് പുല്‍വാമ ആക്രമണമുണ്ടായ ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ 20 മിനിറ്റിനുള്ളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീകാരാക്രമണം കശ്മീരില്‍ നടക്കാന്‍ പോവുകയാണെന്ന് അര്‍ണബ് പറയുന്നുണ്ട്. 'ഈ ആക്രമണത്തില്‍ നമ്മള്‍ വിജയിച്ചെ'ന്നും അര്‍ണബ് പറയുന്നു.  അന്നേദിവസം തന്നെ നടന്നതായി കരുതപ്പെടുന്ന ചാറ്റ് വിവരത്തില്‍ മോദിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ 'മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും' എന്ന് അര്‍ണബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ, അതിന് അര്‍ണബിന് ബാര്‍ക്ക് സിഇഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.

 

യൂട്യൂബറും വ്ലോഗറുമായ ധ്രുവ് റാഠി, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ, മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

 

പ്രധാനമന്ത്രിയുടെ ഓഫീസുമായും ഭരണകക്ഷി അംഗങ്ങളുമായുമുള്ള അർണബിന്റെ അടുപ്പം വെളിപ്പെടുത്തുന്നതാണ് വാട്ട്സ്ആപ്പ് ചാറ്റ്. നേരത്തെ, ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ടും നേരത്തെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നിരുന്നു. തട്ടിപ്പിലൂടെ ചാനല്‍ റേറ്റിങ് കൂട്ടാന്‍ റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി ശ്രമിച്ചതിന്റെ വാട്ട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്.  

 

തനിക്ക് അനുകൂലമായി ടിആർപിയിൽ കൃത്രിമം കാണിക്കാനും ബിജെപി സർക്കാരിൽ സഹായം ആവശ്യപ്പെട്ടും അർണബ് നടത്തിയ സംഭാഷണമാണ് ചാറ്റിൽ ഉള്ളത്. ടിആർപിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സഹായം ലഭിക്കുമെന്നും ചാറ്റിൽ പറയുന്നു.

January 16, 2021, 21:52 pm

Advertisement

Advertisement