4 Thursday
March , 2021
2.19 PM
livenews logo
flash News
നല്ലവരായി ജീവിക്കാന്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ല: മേയര്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട്

പുൽവാമ, ബാലാക്കോട്ട് ആക്രമണങ്ങൾ അർണബ് നേരത്തെ അറിഞ്ഞു; ഞെട്ടിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്


ന്യൂഡല്‍ഹി: 40 ജവാന്‍മാരുടെ ജീവന്‍ നഷ്ടമായ പുല്‍വാമ ആക്രമണവും ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് നേരത്തെ അറിയാമായിരുന്നെന്ന് വ്യക്തമാക്കുന്ന വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്. പുല്‍വാമ ആക്രമണം ആഘോഷിച്ചുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 

 

കഴിഞ്ഞദിവസം ചോര്‍ന്ന ബാര്‍ക് സിഇഒ പാർത്തോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പുൽവാമയിൽ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തിൽ വലിയ സന്തോഷമാണ്​ അർണബ്​ പ്രകടിപ്പിക്കുന്നത്​. പുൽവാമ ഭീകരാക്രമണത്തെകുറിച്ച്​ 'വലിയ വിജയം' എന്നാണ്​ ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട്​ അർണബ്​ പറയുന്നത്​. 'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ്​ ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്​.

 

2019 ഫെബ്രുവരി രണ്ടിന് പുല്‍വാമ ആക്രമണമുണ്ടായ ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ 20 മിനിറ്റിനുള്ളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീകാരാക്രമണം കശ്മീരില്‍ നടക്കാന്‍ പോവുകയാണെന്ന് അര്‍ണബ് പറയുന്നുണ്ട്. 'ഈ ആക്രമണത്തില്‍ നമ്മള്‍ വിജയിച്ചെ'ന്നും അര്‍ണബ് പറയുന്നു. അന്നേദിവസം തന്നെ നടന്നതായി കരുതപ്പെടുന്ന ചാറ്റ് വിവരത്തില്‍ മോദിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ 'മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും' എന്ന് അര്‍ണബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ, അതിന് അര്‍ണബിന് ബാര്‍ക്ക് സിഇഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.

 

അതിന് മറുപടിയായി, 'തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ഡല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും' അര്‍ണബിന്റേതായി പുറത്തുവന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ആ വര്‍ഷം ഫെബ്രുവരി 26നാണ് പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ട് ആക്രമണം ഇന്ത്യ നടത്തുന്നത്. ബിജെപി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്. ചാവേർ ബോംബർ ഓടിച്ച കാർ സൈന്യം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്​ഫോടനത്തിൽ 40 ജവാന്മാരാണ്​ വീരമൃത്യു വരിച്ചത്​. 

 

യൂട്യൂബറും വ്ലോഗറുമായ ധ്രുവ് റാഠി, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ, മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

 

പ്രധാനമന്ത്രിയുടെ ഓഫീസുമായും ഭരണകക്ഷി അംഗങ്ങളുമായുമുള്ള അർണബിന്റെ അടുപ്പം വെളിപ്പെടുത്തുന്നതാണ് വാട്ട്സ്ആപ്പ് ചാറ്റ്. നേരത്തെ, ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ടും നേരത്തെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നിരുന്നു. തട്ടിപ്പിലൂടെ ചാനല്‍ റേറ്റിങ് കൂട്ടാന്‍ റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി ശ്രമിച്ചതിന്റെ വാട്ട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്.  

 

തനിക്ക് അനുകൂലമായി ടിആർപിയിൽ കൃത്രിമം കാണിക്കാനും ബിജെപി സർക്കാരിൽ സഹായം ആവശ്യപ്പെട്ടും അർണബ് നടത്തിയ സംഭാഷണമാണ് ചാറ്റിൽ ഉള്ളത്. ടിആർപിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സഹായം ലഭിക്കുമെന്നും ചാറ്റിൽ പറയുന്നു.

 

ബാലക്കോട്ട് ആക്രമണത്തിന് മൂന്നു ദിവസം മുമ്പ് അർണബും പാർഥോ ദാസ് ഗുപ്തയും തമ്മിൽ നടന്ന വാട്ട്സ്ആപ്പ് ചാറ്റിന്റെ ഒരു ഭാ​ഗം.​


AG: 23.02.19, 10:31 PM: ഒരു വലിയ സംഭവം നടക്കാൻ പോകുന്നു


PD: 23.02.19, 10:36 PM: ദാവൂദ്?

AG: 23.02.19, 10:36 PM: അല്ല സർ, പാക്കിസ്ഥാൻ. ഇത്തവണ ഒരു വലിയ പണി നടക്കും.

PD: 23.02.19, 10:37 PM: നല്ലത്.

അത് വലിയ സാബിന് ഈ സീസണിൽ ഗുണം ചെയ്യും.

എങ്കിൽ നമ്മൾ ഇലക്ഷൻ തൂത്തു വാരും.

സ്‌ട്രൈക്ക് ആണോ, അതോ അതിലും വലുതോ?


AG: 23.02.19, 10:40 PM: ഒരു വലിയ സ്‌ട്രൈക്ക്, ഒപ്പം കാശ്മീരിലും വലിയൊരു കാര്യം നടക്കും. പാകിസ്ഥാൻ വിഷയത്തിൽ സർക്കാരിന് നല്ല ബോധ്യമുണ്ട് ഇവിടെ ആൾക്കാരെ ആവേശഭരിതർ ആക്കാൻ മാത്രമുള്ളത് ഉണ്ടാകുമെന്ന്. ഇത് കൃത്യമായ വാക്കുകളാണ്.

 

 

January 16, 2021, 17:17 pm

Advertisement

Advertisement