
മലപ്പുറം: സുംബാ ഡാന്‍സിന് എതിരായി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്ത വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ നേതാവും അധ്യാപകനുമായ ടി.കെ അഷ്‌റഫിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. എടത്തനാട്ടുകര പികെഎം യുപി സ്‌കൂള്‍ അധ്യാപകന്‍ അഷ്‌റഫിനെതിരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
![]() |
|
സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രഛരിപ്പിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയത്. ലഹരിക്കെതിരെ നിര്‍ബന്ധമായി സ്‌കൂളില്‍ സുംബാ ഡാന്‍സ് കളിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരധ്യാപകന്‍ എന്ന നിലയ്ക്ക് താന്‍ വിട്ടുനില്‍ക്കുന്നുവെന്നും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നുമുള്‍പ്പെടെയുള്ള സന്ദേശമാണ് അഷ്‌റഫ് പങ്കുവച്ചിരുന്നത്. ഇതോടെയാണ് ഡാന്‌സിനെതിരായ എതിര്‍പ്പ് വ്യാപകമായത്. വിഷയത്തില്‍ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ടി.കെ അഷ്‌റഫ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ടി.കെ അഷ്‌റഫിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പത്രക്കുറിപ്പുമായി രംഗത്തെത്തി. പ്രതികരണ ബോധമുള്ള അധ്യാപകരെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് സംഘടന ചൂണ്ടിക്കാട്ടിയത്. സമൂഹത്തെ നേര്‍വഴി നടത്താന്‍ നിയോഗിതരായ, പ്രതികരണബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ മനസ്സിലാക്കാനാവൂവെന്ന് വിസ്ഡം പ്രസിഡന്റ് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി പറഞ്ഞു.
The Education Department has taken action against Wisdom Islamic Organization leader and teacher T.K. Ashraf, who posted on Facebook against Zumba dance and expressed his opposition. The Palakkad Deputy Director of Education has issued a notice to the school manager against Ashraf, a teacher at Edathanattukara PKM UP School, demanding his suspension from service.