
ജിദ്ദ: സൗദി അറേബ്യന്‍ ജനറല്‍ അതോറിറ്റി ഓഫ് കോണ്‍ഫറന്‍സ് ആന്റ് റിസര്‍ച്ച് സംഘടിപ്പിച്ച ത്രിദിന രാജ്യാന്തര അറബിഭാഷാ സമ്മേളനം ജിദ്ദയിലെ റാഡിസണ്‍ ബ്ലൂ കണ്‍വന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാ പണ്ഡിതന്മാരും ഗവേഷകരും പരിശീലകരും പങ്കെടുത്ത പരിപാടിയില്‍ അറബി ഭാഷാധ്യാപനവുമായി ബന്ധപ്പെട്ട നാല്‍പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചയ്ക്ക് വിധേയമാക്കി.
![]() |
|
അനറബി രാജ്യങ്ങളിലെ അറബിഭാഷാധ്യാപനം എന്ന സെഷനില്‍ പ്രമുഖ അറബി ഭാഷാ പണ്ഡിതന്‍ ഡോ ഹുസൈന്‍ മടവൂര്‍ ആയിരുന്നു അധ്യക്ഷന്‍. ഇന്ത്യയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏക പ്രതിനിധിയാണ് മലയാളിയായ ഡോ.ഹുസൈന്‍.
വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ മേഖലയില്‍ ആവശ്യമായ ആധുനിക അറബിഭാഷ പരിശീലിപ്പിക്കാന്‍ അനബി പ്രദേശങ്ങളില ഭാഷാധ്യാപന കേന്ദ്രങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്തുത സെഷനില്‍ ബോസ്നിയ, യു കെ എന്നിവിടങ്ങളില്‍ നിന്നുള്ളവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അതോറിറ്റി ചെയര്‍മാന്‍ ഡോ അബ്ദുറഹ്‌മാന്‍ മുഹമ്മദ് അല്‍ സഹറാനി ഉദ്ഘാടനം ചെയ്തു. നിര്‍മിത ബുദ്ധി(എഐ) ഉപയോഗപ്പെടുത്തിയുള്ള അറബി ഭാഷാ പരിശീലനം എന്ന വിഷയത്തില്‍ ശില്‍പ്പശാലയും അരങ്ങേറുകയുണ്ടായി.