28 Thursday
October , 2021
4.03 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

കാമറ തോറ്റുപോകും വരകൾ; അമ്പരിപ്പിക്കുന്ന ആ ചിത്രകാരി ഇവിടെയുണ്ട്


 

ഷിയാസ് ബിൻ ഫരീദ്

 

ഒരു മതിലിന് മുകളിൽ രണ്ട് കോഴികൾ നിൽക്കുന്ന ചിത്രം. ഒറ്റനോട്ടത്തിൽ കണ്ടാൽ ഏതെങ്കിലും ഡിഎസ്എൽആർ കാമറയിലോ ഫോണിലോ പകർത്തിയ, അത്രയ്ക്ക് ക്ലാരിറ്റിയുള്ള കിടിലൻ ചിത്രം. എന്നാലത് ഒരാൾ വരച്ചതാണെന്ന് പറയുമ്പോൾ വിശ്വസിക്കാൻ അൽപമല്ല ഒരുപാട് ബുദ്ധിമുട്ടാണ്. ഇന്നലെയാണ് ഈ ചിത്രം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രകാരനും നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശിയുമായ ഇസ്​ഹാഖ് വി പിയാണ് ഇത് പങ്കുവച്ചത്. ഇസ്ഹാഖിന്റെ മകള്‍ ആരിഫ ഒരുപാട് നാളുകള്‍ക്ക് ശേഷം വരച്ച ഒരു അക്രിലിക് പെയിന്റിങ് ആയിരുന്നു ഇത്.

 

ഇതൊരു പെയിന്റിങ്ങാണെന്ന് വിശ്വസിക്കുകയേ ഇല്ല എന്ന് പലരും പറയുന്നു. എന്നാൽ വിശ്വസിച്ചേ തീരൂ. കാരണം ചിത്രകാ‍രന്റെ മകളായ ചിത്രകാരിയുടെ വിരലുകളാൽ പിറവിയെടുത്ത ഒറിജിനലിനെ വെല്ലുന്ന ഈ അത്ഭുത ചിത്രം ആദ്യത്തേതല്ല. ഇതിനു മുമ്പും ഇത്തരം റിയലിസ്റ്റിക് ചിത്രങ്ങൾ ആരിഫ വരച്ചിട്ടുണ്ട്. എന്നാൽ വളരെ നാളുകൾക്ക് ശേഷമാണ് ഇപ്പോൾ ഈ ചിത്രം വരയ്ക്കുന്നതെന്ന് മാത്രം.

തന്റെ ആറാം വയസിലാണ് ചിത്രരചന തുടങ്ങിയതെന്ന് 29കാരിയായ ആരിഫ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. ആദ്യ കാലത്ത് പെൻസിൽ ഡ്രോയിങ്ങും വാട്ടർകളറുമൊക്കെയായിരുന്നു. പിന്നീട് 13ാം വയസിലാണ് ഓയിൽ പെയിന്റിങ് തുടങ്ങിയത്. ഉപ്പയാണ് തന്റെ വരയ്ക്ക് പ്രചോദനമെന്ന് ആരിഫ പറയുന്നു. അദ്ദേഹം വരയ്ക്കുന്നത് കണ്ടാണ് താനും വരയുടെ ലോകത്തേക്ക് കടന്നുവന്നത്. ഈ 16 വർഷത്തിനിടെ ഏകദേശം 25ലേറെ റിയലിസ്റ്റിക് ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. ഇടക്കാലത്ത് കുറച്ച് വർഷം ഇടവേള വന്നിരുന്നു. തുടർച്ചയായി വരച്ച് തന്നെയാണ് ഇന്നത്തെ അവസ്ഥയിലേക്കെത്തിയത്. ചിത്രരചന പഠിക്കാൻ പോയിട്ടില്ലെന്നും ആരിഫ പറഞ്ഞു.

റിയലിസ്റ്റിക് ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത് ഏകദേശം 10 വർഷം മുമ്പാണെന്നും ഇപ്പോൾ വൈറലായ കോഴികളുടെ ചിത്രം മൂന്നു ദിവസം മുമ്പാണ് വരച്ചുതീർത്തതെന്നും ആരിഫ വ്യക്തമാക്കി. 15 ദിവസമെടുത്തു അത് തീർക്കാൻ. 2014ൽ സ്വന്തം പടം വരച്ചും ആരിഫ ഞെട്ടിച്ചിട്ടുണ്ട്. സാധാരണ സ്വന്തം പോർട്രൈറ്റുകൾ ആളുകൾ വരയ്ക്കുന്നത് കുറവാണ്. എന്നാൽ ആരിഫ അതും വരച്ച് അത്ഭുതപ്പെടുത്തി. ഒറിജിനലിനെ വെല്ലുന്ന ഈ ചിത്രം കൂടാതെ വെള്ളം കയറിക്കിടക്കുന്ന ഒരു നെൽവയലിന്റെ ചിത്രവും വെള്ളം കെട്ടിനിൽക്കുന്ന ചിത്രവുമൊക്കെ ആരിഫയുടെ കലാവൈഭവം തെളിയിക്കുന്നതാണ്.

ഈ ചിത്രമൊക്കെ വരയാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആ സംശയം മാറാൻ വരയുടെ വിവിധ ഘട്ടങ്ങൾ തന്റെ ബ്ലോ​ഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ആരിഫ. ഇതു കൂടാതെ ഉപ്പയുടെ സഹോദരന്മാരുടെ ആൺമക്കൾ ഒരു പേരക്കൊമ്പിൽ ഇരിക്കുന്ന ചിത്രമാണ് മറ്റൊന്ന്. 2013 മാർച്ചിലാണ് ഇത് പൂർത്തിയാക്കിയത്. ഒന്നര വർഷം കൊണ്ടാണ് ഈ ചിത്രം വരച്ചത്. ഉപ്പയുടെ അനുജന്റെ മകന്‍ ഫൈസലും മൂത്താപ്പയുടെ മകൻ ആഷിഖും ഉപ്പയുടെ മറ്റൊരു അനുജന്റെ മകൻ ദിൽശാദുമാണ് ഈ ചിത്രത്തിൽ. 2004 ലെ അവധിക്കാലത്ത് എടുത്ത വ്യക്തമല്ലാത്ത ഒരു ചെറിയ പടം നോക്കിയാണ് വരച്ചതാണിത്.

ആരിഫയുടെ അനുജത്തി ജുമാനയും ചിത്രകാരിയാണ്. തന്റെ അഞ്ച് വയസുള്ള മൂത്ത കുട്ടിയും നാലു വയസുള്ള ഇളയ കുട്ടിയും വരയ്ക്കുമെന്നും ആരിഫ പറയുന്നു. കൂടാതെ ഉമ്മയും ചെറിയ രീതിയിൽ വരയ്ക്കും. അങ്ങനെ പൂർണമായും ഒര വരക്കുടുംബമാണ് ആരിഫയുടേത്. ഭർത്താവ് ഷഫീക്കലി​ ​ഗൾഫിൽ ജോലി നോക്കുന്നു. ലോക്ക്ഡൗണൊക്കെ കഴിഞ്ഞിട്ട് തന്റെ ചിത്രങ്ങളുടെ ഒരു പ്രദർശനം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും ആരിഫ പറഞ്ഞു. അഭിനന്ദങ്ങളിലും അഭിപ്രായങ്ങളിലും ആളുകളുടെ പ്രതികരണങ്ങളിലും വലിയ സന്തോഷമുണ്ടെന്നും ഇതൊക്കെ ഇനിയും വരയ്ക്കാൻ പ്രചോദനമേകുന്നതാണെന്നും ആരിഫ കൂട്ടിച്ചേർത്തു. ഇതു കൂടാതെ പോർട്രൈറ്റുകളും വരയ്ക്കാറുണ്ട്.

ഇതൊക്കെ കൂടാതെ, "ആഷിഫ"- തളിരിലയും കൈയിലേന്തിയ മലയാളി പെണ്‍കുട്ടി, ചെമ്പരത്തി, നാട്ടുകാഴ്ച, കസേരയിൽ ഇരിക്കുന്ന വയോധികൻ, നാട്ടിൻപുറം, റോസാപ്പൂക്കൾ, മോഹിനിയാട്ടം എന്നിങ്ങനെ ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങൾ ആരിഫയുടെ വര അക്കൗണ്ടിലുണ്ട്. നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നാത്തതാണ് ഈ ഓരോ ചിത്രങ്ങളുടേയും മനോഹാരിത.

56കാരനും ചിത്രകലയിൽ അ​ഗ്ര​ഗണ്യനുമായ പിതാവ് ഇസ്ഹാക്ക് മൂന്ന് പതിറ്റാണ്ടിലേറെയായി ​ഗൾഫിൽ പലയിടങ്ങളിലായി ഇതേ മേഖലയിൽ ജോലി ചെയ്തിരുന്നു. ഏഴ് മാസം മുമ്പ് കുടുംബവുമൊന്നിച്ച് നാട്ടിലേക്ക് തിരിച്ചെത്തി. ചെറുപ്പം തൊട്ടേ വര തുടങ്ങിയ ഇസ്​ഹാഖും തന്റെ ആറാം വയസിലാണ് ഈ മേഖലയിലേക്ക് കൈയെടുത്ത് വച്ചത്. സൗദിയിൽ ഒരു ഫ്രഞ്ച് കമ്പനിയിൽ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റായാണ് അവസാനമായി ജോലി നോക്കിയത്. കാലത്തിനനുസരിച്ച് തന്റെ വരയിൽ മാറ്റം വരുത്തിക്കൊണ്ടുവന്ന ഇസ്ഹാഖ് ജീവവായു പോലെയാണ് തനിക്ക് വരയെന്നും പറഞ്ഞു. ഒറ്റ വരയിൽ വൈക്കം മുഹമ്മദ് ബഷീറിനെ വരച്ച് ഞെട്ടിച്ചിട്ടുണ്ട് ഇസ്ഹാഖ്. 

നിലവിൽ ലൈൻ ആർട്ടാണ് ഇസ്ഹാഖ് ചെയ്യുന്നത്. ഒപ്പം ഡിജിറ്റൽ ഇല്യുസ്ട്രേഷനും കാരിക്കേച്ചറുമൊക്കെ ചെയ്യാറുണ്ട്. ഇതിനോടകം വരയുടെ എല്ലാ മേഖലയിലും വൈഭവം തെളിയിച്ചിട്ടുള്ള ഇസ്ഹാഖ് 17ാം വയസിലാണ് വരയൊരു ജീവിതമാർ​ഗമാക്കി തുടങ്ങിയത്. അറബിക് കാലി​ഗ്രഫിയാണ് ഇസ്ഹാഖിന്റെ മറ്റൊരു മേഖല. ഇളയ മകളും ചിത്രകാരിയുമായ ജുമാന നിലവിൽ ബൈജൂസ് ആപ്പിലാണ് ജോലി നോക്കുന്നത്.

മക്കളുടെ വരയ്ക്ക് വേണ്ടിയുള്ള എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകാറുണ്ടെന്നും നാലഞ്ചു വർഷം ഇടവേള വന്നിട്ടും അതൊന്നും ആരിഫയുടെ വരയെ ബാധിച്ചില്ലെന്ന് ഏറ്റവും പുതിയ ചിത്രം കണ്ടപ്പോൾ മനസിലായതായും ഇതൊന്നും വെറും പകർത്തി വരയല്ലെന്നും ഓരോ പോയിന്റിലും അതിന്റെ ഒറിജിനാലിറ്റി വ്യക്തമാണെന്നും ഇസ്ഹാഖ് വിശദമാക്കി. 
 

ആരിഫയുടെ മറ്റു ചിത്രങ്ങൾ ഈ ബ്ലോ​ഗിൽ കാണാം

July 10, 2021, 23:27 pm

Advertisement

Advertisement