24 Monday
February , 2020
4.25 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

വിലക്കുന്നത് ശരിയല്ല; വണ്ടി ഇടിച്ച് കൊല്ലുമെന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണം: ആശിഖ് അബു


കൊച്ചി: നിർമാതാവ് ജോബി ജോർജിൽ നിന്നുണ്ടായ മാനസിക പീഡനങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വിലക്ക് ലഭിച്ച നടൻ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ഷെയിന്‍ നിഗത്തിന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് ആശിഖ് അബു വ്യക്തമാക്കി. എന്നാൽ ഷെയ്നിന്റെ ഭാഗത്തും അപക്വമായ നടപടി ഉണ്ടായിട്ടുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. 

 

ഒരു നിർമാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണം. സിനിമ സെറ്റുകളിലെ പൊലീസ് പരിശോധനയെ പിന്തുണയ്ക്കുന്നു. സിനിമയിൽ എല്ലാം സുതാര്യമാകണം എന്നാണ് അഭിപ്രായം. 

 

കുറച്ചു പേർ ചേർന്ന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. സിനിമ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. സിനിമ എന്നത് ഒരാളുടെ മാത്രമല്ല ഒരുപാട് പേരുടെ അധ്വാനത്തിന്‍റെ ഫലമാണെന്നും ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു. 

 

എല്ലാ സംഘടനകളുും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നാണ് വിശ്വാസം. നിലവില്‍ ഷെയ്ന്‍റെ വിലക്ക് നീക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

December 05, 2019, 13:52 pm

Advertisement