20 Thursday
January , 2022
6.41 AM
livenews logo
flash News
അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും ഉറക്കത്തിനിടെ മരിച്ചു വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമം; പാലാ സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിച്ചു 'ഹിജാബിന്റെ പേരിൽ 21 ദിവസമായി ഞങ്ങൾ ക്ലാസിന് പുറത്താണ്'; കോളേജ് വരാന്തയിൽ അവകാശ പോരാട്ടം തുടർന്ന് വിദ്യാർഥിനികൾ തൃശൂരിലെ 'സദാചാര ​ഗുണ്ടായിസ'ത്തിൽ ട്വിസ്റ്റ്; ആദ്യം ആക്രമിച്ചത് യുവാവ്; അതിക്രമം തുറന്നുകാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന് ബം​ഗളുരുവിൽ ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം പ്രഖ്യാപിച്ചു സാനിയ മിർസ വിരമിക്കുന്നു മൽസരിക്കുന്നെങ്കിൽ അത് അസം​ഗഡിൽ തന്നെ: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോ​ഗം; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും ലൗജിഹാദ് ആരോപിച്ച് ബജ്റം​ഗ്ദളുകാർ യുവാവിനെ ട്രെയ്നിൽ നിന്നു വലിച്ചിറക്കി മർദ്ദിച്ചു; നടപടിയെടുക്കാതെ പോലീസ് മുംബൈയിൽ യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നുനാവികർ കൊല്ലപ്പെട്ടു

യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു


കൊറോണ വൈറസ് പ്രതിസന്ധിയെ മറികടക്കാൻ ടൂറിസ്റ്റ് ​ഗൈഡുകളായി മാറുകയാണ് വിമാനക്കമ്പനികൾ. പറന്നുയരുന്ന വിമാനത്താവളത്തിൽ തന്നെ തിരിച്ചിറങ്ങുന്ന ഈ കാഴ്ചകാണിക്കൽ സർവീസ് ഏഷ്യയിൽ വ്യാപിക്കുകയാണെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഏഴുമണിക്കൂർ ദൈർഘ്യമുള്ള കാഴ്ചകാണിക്കൽ സർവീസ് അടുത്തമാസം തുടങ്ങുമെന്ന് ഖന്റാസ് എയർവേസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ആസ്ത്രേലിയയുടെ ആകാശകാഴ്ചകൾ കാണിക്കലാണ് കമ്പനിയുടെ ലക്ഷ്യം. 

 

കൊറോണ വൈറസ് വ്യാപനം മൂലം വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം മേഖലയിലെ 97.5 ശതമാനം അന്താരാഷ്ട്ര വിമാന സർവീസുകളും ഇല്ലാതാക്കിയതായി അസോസിയേഷൻ ഓഫ് ഏഷ്യ പസഫിക് എയർലൈൻസ് വ്യക്തമാക്കുന്നു. 

 

വരുമാന നഷ്ടം ഇല്ലാതാക്കായി തായ്വാന്റെ ഇവിഎ എയർവേസ് കോർപും ജപാന്റെ എഎൻഎ ഹോൾഡിങ്സ് ഇൻകുമാണ് പ്രത്യേക സ്ഥലം കാണിക്കൽ സർവീസുകൾ  വാഗ്ദാനം ചെയ്യുന്നത്. 

 

കഴിഞ്ഞമാസം ഇവിഎ ഫാദേഴ്സ് ഡേ സ്പെഷ്യൽ  വിമാന സർവസീസ് നടത്തിയിരുന്നു. 228 ഡോളർ ഈടാക്കി ടൈഗർ എയർ തായ്വാൻ തായ് പേയിൽ നിന്ന് ദക്ഷിണ കൊറിയയുടെ ജേജു ദ്വീപ് ചുറ്റിക്കാണിക്കുന്ന സർവീസ് പ്രഖ്യാപിച്ചപ്പോൾ നാലുമിനിറ്റു കൊണ്ടാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. തായ് വാനിൽ നിന്ന് കൊറിയയിലേക്കും തിരിച്ചുമുള്ള യാത്ര വാഗ്ദാനം ചെയ്യുന്നതാണ് ഈ ടിക്കറ്റ്. കൊറോണ വൈറസ് മൂലം പ്രഖ്യാപിച്ച യാത്രാവിലക്ക് മാറിയ ശേഷമായിരിക്കും ഈ യാത്ര. 

 

 

സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡും സമാന രീതിയിലുള്ള സർവീസുകൾ ആലോചിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നു കമ്പനി വക്താവ് പറയുന്നു.  


 

ആസ്ത്രേലിയയ്ക്കു പുറത്തേക്ക് പോവാൻ കഴിയില്ലെന്ന വസ്തുത ആറുമാസം മുമ്പ് ആരുടെയും ചിന്തയിൽ പോലുമുണ്ടായിരുന്നില്ലെന്ന് ഖന്റാസ് എയർ ചീഫ് എക്സിക്യൂട്ടീവ് അലൻ ജോയ്സ് പറഞ്ഞു. നിങ്ങളെ ഇപ്പോൾ വിദേശത്തേക്ക് കൊണ്ടുപോവാൻ കഴിയില്ലെങ്കിലും ആസ്ത്രേലിയയുടെ അതി മനോഹര കേന്ദ്രങ്ങളിലേക്കുള്ള ഭാവി യാത്രകൾക്ക് പ്രചോദനം നൽകാൻ തങ്ങൾക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

 

September 19, 2020, 23:18 pm

Advertisement

Advertisement