14 Thursday
November , 2019
5.24 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം

October 17, 2019, 10:43 am

​ഗുവാഹത്തി: ഫോറിനേഴ്സ് ട്രൈബ്യൂണൽ വിദേശിയാണെന്നു മുദ്രകുത്തിയതിനെ തുടർന്ന് അസമിൽ തടവുകേന്ദ്രത്തിൽ കഴിയുന്നതിനിടെ മരിച്ച വൃദ്ധന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. ഇന്ത്യൻ പൗരനാണെന്ന് പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ഇല്ലെങ്കിൽ ബം​ഗ്ലാദേശിലേക്ക് അയച്ചുകൊള്ളൂവെന്നും കുടുംബം അധികൃതരെ അറിയിച്ചു. ഇതോടെ ദിവസങ്ങൾക്കു മുമ്പ് മരിച്ച ദുലാൽ ചന്ദ്ര പോൾ എന്ന 65കാരന്റെ മൃതദേഹത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം ദിവസങ്ങൾ പിന്നിട്ടു. മനോവൈകല്യമുള്ള ആളായിരുന്നു ദുലാൽ ചന്ദ്ര. നാലുദിവസം മുമ്പാണ് ദുലാൽ ചന്ദ്ര മരണപ്പെട്ടത്. അസമിലെ തേസ് പൂരിലെ തടവുകേന്ദ്രത്തിൽ 2017 മുതൽ കഴിയുകയായിരുന്നു അദ്ദേഹം. കുടുംബത്തിൽ  ദുലാൽ മാത്രമാണ് വിദേശിയായി മാറിയത്.

 

സംസ്ഥാനം അദ്ദേഹത്തെ വിദേശിയെന്നു പ്രഖ്യാപിച്ചതിനാൽ മൃതദേഹം ബം​ഗ്ലാദേശിനു കൈമാറുകയാണ് വേണ്ടത്. ദുലാൽ ചന്ദ്ര വിദേശിയല്ല ഇന്ത്യൻ പൗരനാണെന്ന് അധികൃതർ പ്രഖ്യാപിക്കുകയാണെങ്കിൽ മാത്രം തങ്ങൾ മൃതദേഹം ഏറ്റുവാങ്ങുമെന്നും അദ്ദേഹത്തിന്റെ മൂത്ത മകൻ ആശിഷ് പറഞ്ഞു.

 

മൃതദേഹം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നിരവധി തവണ കുടുംബത്തെ കാണുകയുണ്ടായി. എന്നാൽ വീട്ടുകാർ വഴങ്ങാൻ കൂട്ടാക്കിയില്ല. ആയിരക്കണക്കിനു പേരാണ് വിഷയത്തിൽ കഴിഞ്ഞദിവസം പ്രതിഷേധിച്ചത്. ​ഗതാ​ഗതം തടസ്സപ്പെടുത്തിയും ധർണ നടത്തിയുമായിരുന്നു പ്രതിഷേധം. തുടർന്ന് അധികൃതർ അന്വേഷണത്തിനുത്തരവിടുകയും ചെയ്തു.

 

 

അസം ദേശീയ പൗരത്വ രജിസ്റ്റർ അന്തിമ പട്ടിക പുറത്തുവിട്ടപ്പോൾ 19 ലക്ഷത്തിലേറെ പേരാണ് വിദേശികളായി മാറിയത്. നിശ്ചിത സമയപരിധിക്കകം പൗരത്വം തെളിയിച്ചില്ലെങ്കിൽ ഇവരും തടവുകേന്ദ്രത്തിൽ അടയ്ക്കപ്പെടും. ഇതിനായുള്ള തടവറകളുടെ നിർമാണം അസമിൽ വിവിധയിടങ്ങളിൽ നടന്നുവരികയാണ്.

October 17, 2019, 10:43 am

Advertisement