15 Thursday
April , 2021
8.13 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

'ആസ്റ്റർ ദിൽസെ' ലോകാരോഗ്യദിനത്തിൽ ലോകമെങ്ങുമുള്ള പ്രവാസികൾക്കായി നൂതന പദ്ധതികോഴിക്കോട്: ലോകമെങ്ങുമുള്ള പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് ആസ്റ്റർ ഗ്രൂപ്പ് ആഗോളതലത്തിൽ 'ആസ്റ്റർ ദിൽസെ' എന്ന പേരിൽ നൂതന പദ്ധതി ആരംഭിക്കുന്നു. ലോകാരോഗ്യദിനത്തോടനുബന്ധിച്ചാണ് ആസ്റ്റർ മിംസ് ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ ഈ പദ്ധതി പ്രഖ്യാപിച്ചത്.

 

മലയാളിജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രവാസികളാണ്. വിദേശങ്ങളിൽ താമസിക്കുന്ന ഇവരിൽ ധാരാളം പേരുടെ വീടുകളിൽ സ്ഥിരമായ പരിചരണവും ചികിത്സയും ആവശ്യമായ മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ഉണ്ട്. വിദേശത്ത് നിന്നുകൊണ്ട് നാട്ടിലുള്ളവരുടെ ചികിൽസയുമായി ബന്ധപ്പെട്ട് പ്രവാസികൾ അനുഭവിക്കുന്ന നിസ്സഹായതയ്ക്ക് പരിഹാരം എന്ന കാഴ്ചപ്പാടിലാണ് 'ആസ്റ്റർ ദിൽസെ' പദ്ധതി ആരംഭിച്ചിരിക്കുന്നത്.

 

ഈ പദ്ധതിയിൽ അംഗമാകുന്നവരുടെ കുടുംബത്തിന് തുടക്കത്തിൽ നിലവിലെ അവരുടെ ശാരീരികാവസ്ഥയും ആരോഗ്യവും മനസ്സിലാക്കുന്നതിനായി ഒരു പ്രാഥമിക ആരോഗ്യ പരിശോധന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാബ് സാംപിൾ ശേഖരണവും അടിസ്ഥാന മെഡിക്കൽ പരിശോധനകളുമെല്ലാം വീട്ടിൽ വന്ന് തന്നെ നിർവഹിക്കും. ഈ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർ വിദേശത്ത് താമസിക്കുന്ന മക്കളുമായി/പദ്ധതിയിൽ എന്റോൾ ചെയ്യുന്ന വ്യക്തിയുമായി/കുടുംബവുമായി കൂടിയാലോചിക്കുകയും തുടർ പരിചരണത്തിനുള്ള വിശദാംശങ്ങൾ ശിപാർശ ചെയ്യുകയും ചെയ്യും.

 

ഓരോ തവണയും ഡോക്ടറുടെ കൺസൽട്ടേഷനിൽ വിദേശത്തുള്ള കുടുംബാംഗങ്ങൾക്ക് വെർച്വലായി പങ്കെടുക്കാൻ സാധിക്കുകയും കൃത്യമായ വിവരങ്ങൾ ഡോക്ടറിൽ നിന്ന് നേരിട്ട് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും. മാത്രമല്ല ഏത് സമയത്തും അടിയന്തര മെഡിക്കൽ സേവനം ആവശ്യമായി വരികയാണെങ്കിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കോൺസെന്ററിൽ (75 111 75 333)  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

ആശുപത്രിയിലെത്തിക്കാനുള്ള അടിയന്തര ആംബുലൻസ് സേവനം, മറ്റ് മെഡിക്കൽ സേവനങ്ങൾ എന്നിവയെല്ലാം ഇതിലൂടെ ലഭ്യമാകും. ഇതിന് പുറമെ ശസ്ത്രക്രിയകൾ, സങ്കീർണമായ പരിശോധനകൾ, ഹോസ്പിറ്റൽ അഡ്മിഷൻ മുതലായ സമങ്ങളിൽ പ്രത്യേക ഇളവുകളും ഈ പദ്ധതിയിൽ അംഗങ്ങളായവർക്ക് ലഭ്യമാകും.

 

'പ്രവാസികളുടെ ഇന്ത്യയിൽ താമസിക്കുന്ന കുടുംബങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തേയും കുറിച്ചുള്ള ആശങ്കകൾ പ്രവാസികൾക്കിടയിൽ വർദ്ധിച്ച് വരികയാണ്. നിർബന്ധിത യാത്രാ നിയന്ത്രണങ്ങളും ലോക്ഡൗണുകളും മൂലം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ഇത്തരം ആശങ്കകൾ കൂടുതൽ രൂക്ഷമായിരിക്കുന്നു.' എന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 'ഇതിന് പരിഹാരം കാണാൻ ആസ്റ്റർഡ ദിൽ സെ ലക്ഷ്യമിടുന്നു.

 

പ്രവാസികൾക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി ഒരു ഓൺ ഗ്രൗണ്ട് ഹെൽത്ത് കെയർ പങ്കാളിയായി പ്രവർത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതിയെ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഡോക്ടർ ആസാദ് മൂപ്പൻ വ്യക്തമാക്കി.

 

ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി കുടുംബാംഗങ്ങളുടെ ഡോക്ടർ കൺസൽട്ടേഷനിൽ പ്രവാസികൾക്കും പങ്കാളികളാവാനും അവരുടെ ആരോഗ്യ പരിപാലന പ്രക്രിയയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുന്നു. പ്രായമായവരിൽ കണ്ടുവരുന്ന സങ്കീർണ്ണമായ രോഗങ്ങളുടെ കൃത്യമായ പരിചരണത്തിന് ഈ സംവിധാനം ഏറെ ഫലപ്രദമാകും. ആരോഗ്യപ്രശ്‌നങ്ങളുടെ സൂക്ഷ്മ നിരീക്ഷണം, പ്രതിമാസ/ത്രൈമാസ ഡോക്ടർ കൺസൽട്ടേഷൻ, വീട്ടിൽ നിന്നുള്ള ലാബ് സാംപിൾ ശേഖരണം, മെഡിസിൻ ഡെലിവറി, വീടുകളിൽ നിന്നുള്ള ലാബ് സാംപിൾ സേഖരണം, മെഡിസിൻ ഡെലിവറി, വീടുകളിൽ വന്നുള്ള പരിചരണം എന്നി ഉൾപ്പെടുന്ന ഒരു സമ്പൂർണ ഹോം സൊലൂഷനായി ഈ സംവിധാനം ക്രമേണ വികസിക്കും. ആസ്റ്റർ ശൃംഖലകളുടനീളമുള്ള ഡോക്ടർമാരിൽ നിന്ന് സെക്കന്റ് ഒപീനിയൻ തേടാനും ഈ സേവനം വഴി സാധ്യമാകും.

 

പ്രാരംഭ ഘട്ടത്തിൽ കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഈ സേവനം ക്രമേണ മറ്റ് സംസ്ഥാനങ്ങളിലെ ആസ്റ്റർ ഹോസ്പിറ്റലുകളിലേക്കും വ്യാപിപ്പിക്കും. ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന് കീഴിൽ നിലവിൽ ഇന്ത്യയിൽ കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 14 ആശുപത്രികളാണ് പ്രവർത്തിക്കുന്നത്.

 

April 08, 2021, 21:57 pm

Advertisement

Advertisement