26 Tuesday
May , 2020
11.25 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കോവിഡ് 19 നെ നേരിടാൻ കേരളത്തിന് പിന്തുണാ പാക്കേജുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർകോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനായി കേരള സർക്കാറിനെ പിന്തുണയ്ക്കുന്നതിനായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ പിന്തുണാ പാക്കേജ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സംഭാഷണത്തെ തുർന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ പിന്തുണാ പാക്കേജ് പ്രഖ്യാപിച്ചത്.

പാക്കേജിന്റെ വിശദാംശങ്ങൾ ചുവടെ.

 

1. കോവിഡ് 19  നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള കേരള സർക്കാരിന്റെ മികച്ച ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ആസ്റ്റർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ സംഭാവന ചെയ്യും.

 

 

2. കൊച്ചി, കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ, വയനാട് എന്നിവിടങ്ങളിൽ ആസ്റ്ററിന് ആശുപത്രികളുണ്ട്. വിദഗ്ധ പരിചരണത്തിനായി സർക്കാർ  നിർദേശിച്ചയക്കുന്ന രോഗികളെ സ്വീകരിക്കുന്നതിനായി ആസ്റ്റർ ഈ ആശുപത്രികളില് 750 കിടക്കകൾ നീക്കിവയ്ക്കും.

 

3. ആസ്റ്ററിന്റെ കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ആസ്റ്റർ ആശുപത്രികൾക്ക് ചുറ്റും, ഹോട്ടൽ, അപാര്ട്ട്മെന്റ് ഉടമകളുടെ സഹകരണത്തോടെ, കോവിഡ് ബാധ സംശയിക്കുന്നവർക്കും, പോസിറ്റീവ് ആയവർക്കുമായി ഐസോലേഷൻ/ നിരീക്ഷണ മുറികൾ ഉൾപെടുന്ന ക്ലസ്റ്റർ സംവിധാനം ഒരുക്കാൻ സർക്കാരുമായി കൂടിയാലോചനകൾ നടത്തി യോജിച്ച് പ്രവർത്തിക്കും. ആസ്റ്ററിലെ ഡോക്ടർമാരും നഴ്സുമാരും ഈ ക്ലസ്റ്റർ സൗകര്യങ്ങളിൽ ആരോഗ്യപരിചരണം നൽകും.

 

4. കോവിഡ് വൈറസ് ബാധ സംശയിച്ച് പരിഭ്രാന്തിയിലായവർക്കും, കൺസൾട്ടേഷൻ തേടുന്ന രോഗികൾക്കുമായി ആസ്റ്റർ ഇതിനകം തന്നെ ടെലി ഹെൽത്ത് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്, ഈ സൗകര്യം ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റർ യൂണിറ്റുകളുടെയും വെബ്സൈറ്റിലൂടെയും കോൾ സെന്ററുകളിലൂടെയും ലഭ്യമാക്കാൻ സാധിക്കും.

 

5.  കോവിഡ് പിസിആർ പരിശോധന നടത്താൻ ഐ.സി.എം.ആർ അംഗീകരിച്ച സ്വകാര്യ മേഖലയിലെ 2 ലാബുകളിൽ ഒന്നാണ് ആസ്റ്റർ മിംസ്, കോഴിക്കോട്. സർക്കാരിന്റെ നിർദേശപ്രകാരം ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കും. പരിശോധന നടത്താൻ ആഗ്രഹിക്കുകയും, രോഗബാധയുണ്ടോയെന്ന് സംശയിക്കുകയും ചെയ്യുന്ന പൊതു ജനങ്ങൾ പരിശോധനാ സൗകര്യമേർപ്പെടുത്താൻ കേരളത്തിലെ അഞ്ച് ആസ്റ്റർ ഹോസ്പിറ്റലുകളിലും കോവിഡ് റാപ്പിഡ് ടെസ്റ്റ് നടത്താൻ സ്ഥാപനം അനുമതി തേടും. ഈ റാപിഡ് ടെസ്റ്റിലൂടെ കൂടുതല് പേരെ വൈറസ് പരിശോധനക്ക് വിധേയമാക്കാനും, അതിലൂടെ ക്വാറൈന്റൈന് ചെയ്യേണ്ടവരെയും, നിരീക്ഷണത്തിൽ വയ്ക്കേണ്ടവരെയും വേഗത്തിൽ കണ്ടെത്താനും സാധിക്കും.

 

ഒരു ആരോഗ്യസംരക്ഷണ സ്ഥാപനമെന്ന നിലയിൽ നമ്മുടെ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുകയും ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും അവതരിപ്പിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ പ്രധാന ഉത്തരവാദിത്തമായി കാണുന്നുവെന്ന് ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു.  

 

April 01, 2020, 22:14 pm

Advertisement