28 Thursday
October , 2021
3.43 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

ഇന്ത്യയിലെ ആദ്യ ഡിവൈസ് അസിസ്റ്റഡ് ഹോം കെയര്‍ സംവിധാനം ഉത്തര കേരളത്തില്‍


കോഴിക്കോട്: ഹോം കെയര്‍ സേവനരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഇന്ത്യയിലെ ആദ്യത്തെ ഡിവൈസ് അസിസ്റ്റഡ് ഹോം കെയര്‍ സംവിധാനം ആസ്റ്റര്‍ @ ഹോമിന്റെ നേതൃത്വത്തില്‍ ഉത്തര കേരളത്തില്‍ നടപ്പാക്കി. ഇതിന്റെ ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു.

 

ആസ്റ്റര്‍ @ ഹോം ജീവനക്കാര്‍ വേങ്ങരയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഡിവൈസിലൂടെ പരിശോധന നിര്‍വഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇസിജി, ഹൃദയസ്പന്ദനം, രക്തസമ്മര്‍ദം, ശരീരോഷ്മാവ്, കോവിഡ് പരിശോധന തുടങ്ങിയവ ഉള്‍പ്പെടെ മുഴുവന്‍ പ്രാഥമിക പരിശോധനകളും സംവിധ പോയിന്റ് ഓഫ് കെയര്‍ ഡിവൈസിലൂടെ പരിശോധനാ വിധേയമാക്കുകയും തത്സമയം തന്നെ ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഷഫീഖ് മാട്ടുമ്മല്‍ അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് ഡിവൈസുമായി കണക്ട് ചെയ്ത സംവിധാനത്തിലൂടെ വിലയിരുത്തുകയും ചെയ്തു. 

 

കിടപ്പിലായ രോഗികള്‍, ആശുപത്രിയിലെത്തി ചികിത്സ നേടാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് അവരെ ചികിത്സിക്കുന്ന സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം വീട്ടിലിരുന്നു തന്നെ തത്സമയം ലഭ്യമാവും എന്നതാണ് പ്രധാന സവിശേഷത. സാധാരണ ടെലിമെഡിസിന്‍ സംവിധാനത്തെ അപേക്ഷിച്ച് രോഗിയുടെ പ്രാഥമിക പരിശോധനകളും ഹൃദയസ്പന്ദനവും, ഇസിയുയുമെല്ലാം ഡോക്ടര്‍ക്ക് നേരിട്ട് തന്നെ തത്സമയം ഡിവൈസിലൂടെ അറിയാന്‍ സാധിക്കുകയും ആവശ്യമായ ചികിത്സ നല്‍കാന്‍ സാധിക്കുകയും ചെയ്യും. ഇന്ത്യയിലാദ്യമായാണ് ഹോം കെയര്‍ സേവനത്തിന് സംവിധ പോയിന്റ് ഓഫ് കെയര്‍ ഡിവൈസ് ഉപയോഗിക്കുന്നത്.

 

ആസ്റ്റര്‍ മിംസ് സിഇഒ ഫര്‍ഹാന്‍ യാസിന്‍, സിഎം എസ് ഡോ. എബ്രഹാം മാമ്മന്‍, ഡെപ്യൂട്ടി സിഎംഎസ് ഡോ. നൗഫല്‍ ബഷീര്‍, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. മഹേഷ്, ഹോം കെയര്‍ വിഭാഗം ഡോക്ടര്‍മാരായാ ഡോ. മേരി, ഡോ. മുബീന, ഡോ. ജഷീറ മുഹമ്മദ് കുട്ടി  സംബന്ധിച്ചു.

August 30, 2021, 22:28 pm

Advertisement

Advertisement