28 Thursday
October , 2021
5.28 PM
livenews logo
flash News
യുവ ശാസ്ത്രജ്ഞൻ ഡോ. ഇർഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സർക്കാരിന്റെ പേറ്റന്റ് മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ

മെയ്ക്ക് ഇൻ ഇന്ത്യ എമേർജിങ് ലീഡർ അവാർഡ് ആസ്റ്റർ മിംസിന്


 

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യയുടെ ആശയപ്രചരണാർഥം ദേശീയതലത്തിൽ വിവിധ മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കായി ഇബാർക്ക് ഏഷ്യയുടെ നേതൃത്വത്തിൽ നടപ്പാക്കിയ മെയ്ക്ക് ഇൻ ഇന്ത്യ എമേർജിങ്ങ് ലീഡർ അവാർഡിന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ അർഹരായി. സേവനവിഭാഗത്തിൽ ഉൾപ്പെടുന്ന അവാർഡ് കാറ്റഗറിയിലാണ് ആസ്റ്റർ മിംസ് പരിഗണിക്കപ്പെട്ടത്.

 

സംതൃപ്തിയോടെ ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം, സാമൂഹിക സേവന മേഖലയിലെ ഇടപെടലുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സ്ഥിരമായ വളർച്ച,  അന്താരാഷ്ട്ര നിലവാരം എന്നിവ ഉൾപ്പെടെ വിവിധങ്ങളായ വിഷയങ്ങളെ പരിഗണിച്ചാണ് ആസ്റ്റർ മിംസിനെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. ഇന്ത്യയിലുടനീളമുള്ള അൻപതോളം ആശുപത്രികളുമായി താരതമ്യം ചെയ്ത ശേഷമാണ് കോഴിക്കോട് ആസ്റ്റർ മിംസ് അവാർഡിനായി പരിഗണിക്കപ്പെട്ടത്.

 

ഗോവയിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തുവാൻ നേരത്തെ തീരുമാനിച്ചതായിരുന്നെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തിൽ ചടങ്ങുകൾ ഓൺലൈൻ വഴി പൂർത്തീകരിക്കുകയായിരുന്നു. ആസ്റ്റർ മിംസിന് വേണ്ടി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. എബ്രഹാം മാമനിൽ നിന്നും നോർത്ത് കേരള സി ഇ ഒ ഫർഹാൻ യാസിൻ അവാർഡ് ഏറ്റുവാങ്ങി. അർജുൻ വിജയകുമാർ (സി എഫ് ഒ), ഡോ. പ്രവിത ആർ അഞ്ചാൻ (അസി. ജനറൽ മാനേജർ, ഓപറേഷൻസ്) എന്നിവർ സംബന്ധിച്ചു.

 

July 10, 2021, 23:36 pm

Advertisement

Advertisement