17 Sunday
January , 2021
3.46 PM
livenews logo
flash News
കോടതികളെ പൊതുജനങ്ങൾക്ക്​ വിമർശിക്കാൻ സാധിക്കണം; അഡ്വ. ഹരീഷ് സാൽവെ 'അയ്യോ ഞങ്ങളെ അൺ ഇൻസ്റ്റാൾ ചെയ്യല്ലേ'; 'ആപ്പിലായതോടെ' സ്റ്റാറ്റസിലൂടെയും വിശദീകരണവുമായി വാട്ട്സ്ആപ്പ്; പിന്നാലെ ട്രോൾ മഴ ശ്രീധരൻ പിള്ള തേഞ്ഞു; നേതാക്കളാരും എത്തിയില്ല; മുസ്‌ലിം സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ചീറ്റി മധ്യപ്രദേശിൽ 13കാരിയെ ഒമ്പതം​ഗസംഘം നിരവധി തവണ കൂട്ടബലാൽസം​ഗം ചെയ്തു മലബാര്‍ എകസ്പ്രസില്‍ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ ആന്ധ്രയിൽ ക്ഷേത്രങ്ങൾ തകർക്കുന്നതിനു പിന്നിൽ ബിജെപിയും ടിഡിപിയുമെന്ന് പൊലീസ് മേധാവി ആത്മഹത്യ ചെയ്യാൻ ​ഗർഭിണി കിണറ്റിൽ ചാടി; പിന്നാലെ ഭർത്താവും, രക്ഷയ്ക്കെത്തിയത് അ​ഗ്നിരക്ഷാസേന കങ്കണ മാനസികരോ​ഗിയും വായാടിയുമെന്ന് അർണബ്; അതിര് വിടുന്നതായും വാട്ട്സ്ആപ്പ് ചാറ്റ് മലപ്പുറത്ത് കോൺഗ്രസ് കച്ചമുറുക്കുന്നു മാപ്പുമില്ല കോപ്പുമില്ല; ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസെന്ന് പറഞ്ഞതിന് വക്കീൽ നോട്ടീസ് അയച്ചവരോട് റിജിൽ മാക്കുറ്റി

വനിത ടി ട്വന്റി ലോകകപ്പ്: ഇന്ത്യയെ തകർത്ത് ആസ്ത്രേലിയ കിരീടമുയർത്തി


വനിതാ ടി ട്വന്റി ലോകകപ്പിൽ ഇന്ത്യയെ തകർത്ത് ആതിഥേയരായ ആസ്ത്രേലിയ ജേതാക്കളായി. 85 റൺസിന്റെ കൂറ്റൻ ജയമാണ് കങ്കാരുക്കൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേലിയ നാലുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ 99 റൺസെടുക്കുമ്പോഴേക്ക് ഇന്ത്യ ഓൾഔട്ടായി. ഇന്ത്യൻ നിരയിൽ ദീപ്തി ശർമ(33), വേദ കൃഷ്ണമൂർത്തി(19), റിച ഘോഷ്(18), സ്മൃതി മന്ദാന(11) എന്നിവർക്കു മാത്രമാണ് രണ്ടക്കം കാണാനായത്.

 

ആസ്ത്രേലിയൻ നിരയിൽ ഓപണർമാരായ അലിസ ഹീലി 75, ബെത് മൂണി(78*) എന്നിവർ തിളങ്ങി.

 

നാലോവറിൽ 38 റൺസ് വഴങ്ങി ദീപ്തി ശർമ രണ്ടുവിക്കറ്റുകൾ പിഴുതു. പൂനം യാദവും രാധാ യാദവും ഒന്നുവീതം വിക്കറ്റുകൾ വീഴ്ത്തി.

 

ആസ്ത്രേലിയൻ ബൗളർമാരിൽ മെ​ഗൻ ഷട്ട് നാലും ജെസ് ജൊനാസൻ മൂന്നും വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ സോഫി മോലിനൂക്സ്, ദെലിസ കിനിൻസ്, നികോല കാരി എന്നിവർ ഒന്നു വീതം വിക്കറ്റുകളും വീഴ്ത്തി.

 

ഗ്രൂപ്പ് ചാംപ്യൻമാരായി സെമിയിലെത്തിയ ഇന്ത്യ സെമി ഫൈനൽ മൽസരം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് ഫൈനൽ പ്രവേശനം നേടിയത്.

March 08, 2020, 16:06 pm

Advertisement

Advertisement