20 Wednesday
November , 2019
2.05 AM
livenews logo
flash News
ലോകകപ്പ് യോ​ഗ്യത: ഒമാനെതിരേ ഇന്ത്യക്ക് തോൽവി റിലയൻസ് ജിയോയും കോൾ-ഡാറ്റാ ചാർജ് വർധിപ്പിക്കുന്നു ഷെയ്ഖ് ഹംദാൻ ബിൻ ഖലീഫ അൽ നഹ്‌യാൻ കുതിരയോട്ട മത്സരത്തിൽ മലയാളി പെൺകൊടിക്ക് ചരിത്രനേട്ടം ദുബയ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ബം​ഗളുരു സ്വദേശിക്ക് 7.17 കോടി രൂപ സമ്മാനം ജൂലിയൻ അസാഞ്ചിനെതിരായ ലൈം​ഗികാരോപണ കേസിൽ സ്വീഡൻ അന്വേഷണം അവസാനിപ്പിച്ചു ജെഎൻയു സമരം: വിദ്യാർഥിനികളെ പോലിസ് അപമാനിച്ചതായി പരാതി ചെന്നൈ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിയമലംഘകരെ നിലയ്ക്കുനിർത്തുന്ന ചിന്നപ്പൊണ്ണ് ഐഎഎസ് ജോലി പാഴ് വേലയാണ്; രാജ്യത്തെ അപകടത്തെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കും: കണ്ണൻ ​ഗോപിനാഥൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി; കോൺ​ഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രിപദം; മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യം ഇങ്ങനെ ഫലസ്തീനിലെ ഇസ്രായേൽ കുടിയേറ്റം നിയമവിരുദ്ധമല്ലെന്ന് അമേരിക്ക

ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

September 09, 2019, 11:56 am

അതിയ കെപി

 

വീണ്ടും ഒരു സെപ്റ്റംബർ മാസം കൂടി. പ്ലസ് ടൂ വിദ്യാർത്ഥികളും  രക്ഷിതാക്കളും ഒരു പോലെ നെട്ടോട്ടം ഓടാൻ ഒരുങ്ങുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വഴിതിരിവ് ആണ് അവന്റെ ഉന്നതവിദ്യഭ്യാസം.  എന്ത് എവിടേ എപ്പോൾ പഠിക്കണം എന്നത് വളരെ പ്രധാനപെട്ട ഒരു വസ്തുത ആണ്.  ഇന്നത്തെ കാലത്ത് കുട്ടിയും മാതാപിതാക്കളും ഒരു പോലെ ധർമസങ്കടത്തിൽ ആവുന്ന ഒരു കാലഘട്ടം ആണിത്.  അഭ്യസ്തവിദ്യരായവർ വരെ ഇതിൽ വ്യത്യസ്തർ അല്ല. ശരിയായ പഠനം തിരഞ്ഞെടുക്കുക എന്നതു വളരെ പ്രധാനപെട്ട ഒരു കാര്യം ആണ്. 

 

ലഭ്യമായ കോഴ്സിനു ചേരുക എന്ന ഒരു പ്രവണത ആണ് ഇന്ന് നാം കണ്ടു വരുന്നത്. ലഭ്യത എന്നതിന്റെ ഉപാധി മാർക്ക്,  സാമ്പത്തികാവസ്ഥ, മുതലായ ചില മാനദണ്ഡങ്ങളെ ആസ്പദമാക്കിയാണ്. കുട്ടിയുടെ ജന്മസിദ്ധമായ വാസനകളെയോ അവന്റെ ഇഷ്ടാനിഷ്ടങ്ങളെയോ ഒട്ടും മാനിക്കാതെയുള്ള ഈ അവസ്ഥയാണ് ഇന്ന് നാം കാണുന്ന തൊഴിലും പഠനവും തമ്മിലുള്ള ബന്ധം നഷ്ടപെട്ട അവസ്ഥയ്ക്കു കാരണം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ച വിദ്യാർത്ഥി എത്തി പെടുന്നത് കമ്പ്യൂട്ടർ കോഡിങ് ജോലിക്ക്. ആതുര  രംഗത്ത് എത്തേണ്ടവർ കണക്കപിള്ള ആവുന്നു. മൈക്രോ ബയോളജി പഠിച്ചവൻ കൗൺസിലിംങ്ങിനു പോകുന്നു.  BDS പഠിച്ചവൻ ഹോസ്പിറ്റാലിടി മേഖലയിൽ എത്തുന്നു.

 

എന്താണ് ഇത്തരം വിരോധാഭാസത്തിന് കാരണം? കഴിവറിഞ്ഞു പഠിക്കുക. ഗുണം അറിഞ്ഞു പഠിക്കുക. നിലവാരം അറിഞ്ഞു പഠിക്കുക. അല്ലാതെ ലഭ്യമായ കോഴ്സിനു ചേർന്നു പഠിച്ചിറങ്ങുമ്പോൾ പശ്ചാതപിക്കൽ അല്ലാ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടതു. ഇന്ന് കൂൺ പോലെ മുളച്ചു പൊന്തിയിരിക്കുന്ന കരിയർ   കൗൺസിലിംഗ് സെന്ററുകൾ അവരുടെ കടമ സത്യസന്ധമായണോ നിർവഹിക്കുന്നതു??  ഇത്തരം കൗൺസിലിംഗ്  കഴിഞ്ഞ ശേഷം കൂടുതൽ പരിഭ്രാന്തരാവുകയാണ് വിദ്യാർത്ഥിയും മാതാപിതാക്കളും.  ഇനി എന്ത് ചെയ്യണം എന്നറിയാതെ നട്ടം തിരിയുകയാണ് ഇന്ന് ഒട്ടു മിക്ക വിദ്യാർത്ഥികളും.

 

നമ്മുടെ നാട്ടിൽ പത്താം തരം വരെ പ്രത്യേകം തിരഞ്ഞെടുപ്പ്  ഒന്നും ഇല്ല എല്ലാവരും ഒരേ വിഷയങ്ങൾ പഠിക്കുന്നു.പത്താം ക്ലാസിനു ശേഷം ആണ് ആദ്യത്തെ തിരഞ്ഞെടുപ്പ്. ഉന്നത സ്കോർ വാങ്ങിയാൽ പിന്നെ സയൻസ് പഠനം നിർബന്ധം, പിന്നെ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ. ഇങ്ങനെ ഒരു മുൻവിധി യോടെ ആണ് ഇന്ന് വിദ്യാഭ്യാസത്തെ കാണുന്നത്. അത് മാറി കുട്ടിയുടെ കഴിവുകൾ കണ്ടറിഞ്ഞു അവന്റെ ഇഷ്ടത്തിനു ഒത്തുപഠനം തുടർന്നാൽ ഇന്ന് കാണുന്ന ഈ അരക്ഷിതാവസ്യിൽ നിന്നും രക്ഷ നേടാം.ഇന്ന് കുട്ടിയുടെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്താൻ അനേകം ശാസ്ത്രീയമായ മാർഗങ്ങൾ ഉണ്ട്. ഇത്തരത്തിൽ പഠനം തുടർന്നാൽ  ഇന്നത്തെ തൊഴിൽ അന്വേഷകരുടെ എണ്ണം കുറയും വിദ്യാഭ്യാസത്തിനും തൊഴിലിനുമിടയിൽ വന്നുപെട്ടിരിക്കുന്ന അന്തരം ഇല്ലാതാക്കുക അത്യാവശ്യം ആണ്.

 

2019 നവംബർ 3 നു നടക്കുന്ന കെവിപിവൈ പരീക്ഷയോടെ ഈ വർഷത്തെ കേളികൊട്ട് ഉയരുകയാണ്. പ്ലസ്ടൂവിനു ശേഷം സയൻസ് വിഷയത്തിൽ ഉന്നത പഠനത്തിന് നൽകുന്ന സ്കോളരർഷിപ്പിന് യോഗ്യത നേടാനുള്ളതാണ്   കെവിപിവൈ. കൂടാതെ ഐസർ,   ഐ ഐ എസ്  സി എന്നീ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്കളിലേക്കുള്ള അഡ്മിഷനും ഇത് വഴി നേടാം.ഇന്ന് മെഡിക്കൽ, എഞ്ചിനീയറിംഗ് എന്ന് മുറവിളി കൂട്ടുന്നവർ ഇത്തരം പരീക്ഷകളെ അവഗണിക്കുകയാണ്  പൊതുവെ ചെയ്യുന്നത്. ഈ പ്രവണത കുട്ടികളിലെ കഴിവുകളെ പുറത്തു കൊണ്ടുവരാൻ കഴിയാത്ത ഒരു സ്ഥിതി വിശേഷം ആണ് സൃഷ്ടിക്കുന്നത്. കുട്ടിയുടെ കഴിവിനനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കുക എന്നതാണ് പരമപ്രധാനമായ കാര്യം.

 

 എഞ്ചിനീയറിംഗ്,  മെഡിക്കൽ,  ഇന്റെഗ്രേറ്റട് പിജി, ഇന്റെഗ്രേറ്റട് ബി എഡ്,  ലോ, ഫിഷെറീസ്,  അഗ്രികൾച്ചർ,  വെറ്റിനറി, സ്പേസ്, തുടങ്ങി അനേകം മേഖലയിൽ ഉന്നതവിദ്യാഭ്യാസം പരന്നു കിടക്കുകയാണ്. ഈ മേഖലകളിലെ ഒന്നാംകിട സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടാൻ പ്രവേശന പരീക്ഷ എഴുതിയെ പറ്റൂ. ഏതെല്ലാം പ്രവേശന പരീക്ഷകൾ പ്ലസ് ടൂ വിനു ശേഷം ഒരു വിദ്യാർത്ഥികു എഴുതാൻ ഉണ്ടെന്നു നമുക്ക് പരിശോധിക്കാം. ഒന്നാമതായി  ഇന്ത്യയിലെ IIT, NIT,  മറ്റു കേന്ദ്ര സഹായത്തോടെ നടക്കുന്ന ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്കളിലേക്കു അഡ്മിഷൻ നേടുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന  JEE മെയിൻ പരീക്ഷ തന്നെ എടുക്കാം.

 

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ രംഗത്ത് വന്ന കാതലായ ഒരു മാറ്റം ആണ് വർഷത്തിൽ രണ്ടും പ്രാവശ്യം JEE മെയിൻ പരീക്ഷ നടത്തുന്നു എന്നത്. ഇത് കുട്ടികളെ ഒരുപാട് സഹായിക്കുന്ന രീതി ആണ്. ജനുവരിയിലും ജൂണിലും ആയി രണ്ടു തവണ ആണ് JEE എക്സാം നടത്തുന്നത്. 2020 ജനുവരിയിലെ JEE പരീക്ഷകുള്ള അപേക്ഷ സമർപികാനുള്ള സമയം ആണിത്. 6/1/20  മുതൽ 11/1/20 വരെ  ആണ് കമ്പ്യൂട്ടർ അധിഷ്ടിതമായ പരീക്ഷ നടക്കുന്നത്.

 

ഈ വർഷത്തെ പരീക്ഷയുടെ  ചോദ്യങ്ങളിൽ  JEE അപെക്സ് ബോഡി(JAB) ചില കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാത്തമാറ്റിക്സ്, ഫിസിക്സ്‌, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങൾകു 20 MCQ വും 5 ചോദ്യങ്ങൾ ന്യുമെറിക്കൽ വാല്യൂ ഉത്തരം ആയി വരുന്ന ചോദ്യങ്ങളും ആണ് ഉള്ളത്.  കൂടാതെ എല്ലാ വിഷയത്തിനും തുല്യ വെയ്റ്റ്റ്റേജ് ആണ് ഉള്ളത്.

 

IIT  അഡ്മിഷൻ നേടുന്നതിനായി JEE മെയിൻ പരീക്ഷയിൽ നിക്ഷിത പേർസന്റെയിൽ നേടിയവർകു JEE അഡ്വാൻസ് എഴുതാം.  കൂടാതെ ബി ആർക്,  ബി പ്ലാനിങ് എന്നീ കോഴ്സ്കൾക്ക് മാത്രമായി  അപേക്ഷിക്കുന്നവർ  മാത്തമാറ്റിക്സ്ന്റെ കൂടെ  ഡ്രായിങ് ടെസ്റ്റും അഭിരുചി ടെസ്റ്റും മാത്രം എഴുതിയാൽ മതി.

 

മറ്റൊരു പ്രധാന കാര്യം ജനുവരിയിലെയും ജൂണിലെയും പരീക്ഷകൾ എഴുതുന്നവർക്  ഏതാണോ ഉയർന്ന സ്കോർ അതാണ് പരിഗണിക്കുക. ജൂണിലെ പരീക്ഷകു പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ജനുവരിയിലെ പരീക്ഷ എഴുതാൻ ഓൺലൈൻ അപേക്ഷ കൊടുക്കേണ്ട അവസാന തിയ്യതി 30.9.19 ആണ്.  കൂടുതൽ വിവരങ്ങൾകു www.nta.ac.in എന്നാ വെബ്സൈറ്റ് സന്ദർശിക്കുക

(തുടരും)

September 09, 2019, 11:56 am

Advertisement