15 Thursday
April , 2021
6.45 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മോദിക്കെതിരെ ബം​ഗ്ലദേശിൽ പ്രതിഷേധം; പൊലീസ് ആക്രമണത്തിൽ നാല്​ പേർ കൊല്ലപ്പെട്ടു


ബം​ഗ്ലാദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധം. പ്രതിഷേധക്കാർക്കു നേരെയുള്ള പൊലീസ് ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.

 

ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ്​ വലിയ പ്രതിഷേധവും വെടിവയ്പുമുണ്ടായത്​. ചിറ്റഗോങ്ങിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്ക്​ ശേഷം ജനങ്ങൾ മോദിക്കെതിരെ മുദ്രവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ്​ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. 

 

ഇത്​ മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ്​ ടിയർഗ്യാസ്​ പ്രയോഗിക്കുകയും റബ്ബർ ബുള്ളറ്റ്​ ഉ​പയോഗിച്ച്​ വെടിവയ്ക്കുകയും ചെയ്​തു. തുടർന്ന്​ ലാത്തിച്ചാർജുമുണ്ടായി. ഈ സംഘർഷത്തിലാണ്​ നാല്​ പേർ കൊല്ലപ്പെട്ടത്​.

 

നാല്​ പേർ കൊല്ലപ്പെട്ട വിവരം ചിറ്റഗോങ്​ അസിസ്റ്റന്‍റ്​ സബ്​ ഇൻസ്​പെക്​ടർ അലാവുദ്ദീൻ താൽകദേർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ്​ നരേന്ദ്രമോദി ബംഗ്ലാദേശിലെത്തിയത്​​.

March 26, 2021, 20:24 pm

Advertisement

Advertisement