തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ്, നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി. അഞ്ചു വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും എന്നാല്‍ ഇക്കാലമത്രയും തനിക്ക് പിന്തുണയേകിയവർക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും നടി തന്റെ സോഷ്യൽമീഡിയ പേജിൽ വ്യക്തമാക്കി.
ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും നടി വ്യക്തമാക്കി. എന്നാല്‍, അപ്പോഴൊക്കെയും തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു.
ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി-നടി കുറിച്ചു.
കേസിന്റെ അവസാനഘട്ട വിസ്താരത്തിനിടെ സംവിധായകൻ ബാലചന്ദ്രമേനോന്റെ വെളിപ്പെടുത്തലുകളോടെ കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മാറ്റവും ഇല്ലാതെ വന്നതോടെയാമ് ആക്രമിക്കപ്പെട്ട നടി നിലപാട് അറിയിച്ച് രംഗത്തെത്തിയത്.
January 10, 2022, 16:18 pm