4 Thursday
March , 2021
3.56 PM
livenews logo
flash News
നല്ലവരായി ജീവിക്കാന്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ല: മേയര്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട്

ബാങ്കുവിളി നിരോധന ആവശ്യവുമായി സംഘപരിവാർ സൃഷ്ടിയായ വ്യാജ ക്രിസ്ത്യൻ സംഘടന; തള്ളിപ്പറഞ്ഞ് സഭാ നേതൃത്വങ്ങൾ


കൊ​ച്ചി: ക്രിസ്മസ് സമയത്ത് ഹലാൽ ബഹിഷ്കരണ ആഹ്വാനവുമായി രം​ഗത്തെത്തിയ സംഘപരിവാർ സൃഷ്ടിയായ വ്യാജ ക്രിസ്ത്യൻ സംഘടന അടുത്ത മുസ്‌ലിം വിരുദ്ധ- വിദ്വേഷ പ്രചരണവുമായി രം​ഗത്ത്. പ​ള്ളി​ക​ളി​ൽ കോ​ളാ​മ്പി​ വ​ച്ച്​ ബാ​ങ്ക്​ വി​ളി​ക്കു​ന്ന​ത്​ നി​രോ​ധി​ക്ക​ണ​മെ​ന്നാണ് ഇ​ന്റ​ർ​​ ച​ർ​ച്ച്​ ലെ​യ്​​റ്റി കൗ​ൺ​സി​ൽ എ​ന്ന സം​ഘ​ട​ന ആവശ്യപ്പെട്ടിരിക്കുന്നത്. ജോ​ർ​ജ്​ മാ​ത്യു എ​ന്ന​യാ​ളു​ടെ പേ​രി​ലു​ള്ള പ്ര​സ്​​താ​വ​ന​യു​ടെ താ​ഴെ 12 ക്രൈ​സ്​​ത​വ സ​ഭ​ക​ളു​ടെ പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സംഘപരിവാര്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലാണ് ഈ പ്രസ്താവന വ്യാപകമായി പ്രചരിക്കുന്നത്.

 

ശബ്ദ മലിനീകരണം ഉണ്ടാക്കുന്നതും മറ്റു മതങ്ങളെ അവഹേളിക്കുന്നതുമായ ബാങ്ക് വിളി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണം എന്നാണ് ഈ വ്യാജ സംഘടനയുടെ വര്‍ഗീയമായ ആവശ്യം.മറ്റു മതങ്ങളെ അവഹേളിക്കാന്‍ അഞ്ച് നേരം വിളിച്ച് അലറുന്നത് ഐപിസി 295 എ, 153എ പ്രകാരം കുറ്റകരമായ പ്രവര്‍ത്തി ആണെന്ന് ഇവര്‍ ആരോപിക്കുന്നു. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ 'ദി നോയ്‌സ് പൊലൂഷന്‍ (റെഗുലേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) റൂള്‍സ് 2000ന്റെ നഗ്നമായ ലംഘനം കൂടിയാണെന്നും ഇവര്‍ പറയുന്നു. ഇത് നിരോധിച്ചില്ലെങ്കില്‍ ക്രിസ്ത്യന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ജോര്‍ജ് മാത്യു പറയുന്നത്.

 

എന്നാൽ, ക്രൈ​സ്​​ത​വ സ​ഭ​ക​ളു​ടെ പേ​രി​ൽ വ​ർ​ഗീ​യ വി​ദ്വേ​ഷ​വും മു​സ്​​ലിം വി​രു​ദ്ധ​ത​യും വ​ള​ർ​ത്താ​ൻ ആ​സൂ​ത്രി​ത ശ്ര​മം ന​ട​ത്തു​ന്ന ഇത്തരം സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തമാണ്. ക്രി​സ്​​ത്യ​ൻ വി​ശ്വാ​സി സ​മൂ​ഹ​ത്തിന്റെ പ്ര​തി​നി​ധി​ക​ളെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന സം​ഘ​ട​ന​ക​ളു​ടെ ന​ട​പ​ടി​യെ വി​വി​ധ സ​ഭാ നേ​തൃ​ത്വ​ങ്ങ​ൾ​ ത​ന്നെ ത​ള്ളി​പ്പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​റെ ദു​രൂ​ഹ​ത​യു​ള്ള ഈ സം​ഘ​ട​ന​ക​ൾ അ​ങ്ങേ​യ​റ്റം പ്ര​കോ​പ​ന​പ​ര​വും സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ലു​മു​ള്ള പ്ര​ചാ​ര​ണ​മാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ത്തു​ന്ന​ത്. 

നേരത്തെ, ഇ​ന്റ​ർ​​ ച​ർ​ച്ച്​ ലെ​യ്​​റ്റി കൗ​ൺ​സി​ൽ ക്രി​സ്​​മ​സി​ന്​ ഹ​ലാ​ൽ മാം​സം വി​ൽ​ക്കു​ന്ന ഇ​റ​ച്ചി​ക്ക​ട​ക​ൾ ബ​ഹി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന ആഹ്വാനവുമായി രം​ഗത്തുവന്നിരുന്നു. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു സം​ഘ​ട​ന​യു​മാ​യി​ ബ​ന്ധ​മി​ല്ലെ​ന്നും സം​ഘ​ട​ന നി​ല​പാ​ടു​ക​ളെ ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സി​റോ മ​ല​ബാ​ർ സ​ഭ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

 

ഇ​ന്റ​ർ ച​ർ​ച്ച് ലെ​യ്റ്റി കൗ​ൺ​സി​ൽ, കാ​സ, ക്രോ​സ് തു​ട​ങ്ങി​യ പേ​രു​ക​ളി​ലു​ള്ള സം​ഘ​ട​ന​ക​ൾ ത​ങ്ങ​ളു​ടെ അ​ജ​ണ്ട​ക​ൾ നി​റ​വേ​റ്റാ​ൻ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​ന്നെ മു​ൻ​കൈയെ​ടു​ത്ത്​ രൂ​പീക​രി​ച്ച​താ​ണെ​ന്ന്​ സംശയി​ക്കു​ന്ന​താ​യി അ​ൽ​മാ​യ കൂ​ട്ടാ​യ്​​മ​യാ​യ സ​ഭാ സു​താ​ര്യ സ​മി​തി (എഎം​ടി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജു കാ​ഞ്ഞൂ​ക്കാ​ര​ൻ പ​റ​ഞ്ഞു.

 

ഈ ​സം​ഘ​ട​ന​ക​ളെ​ല്ലാം ആ​ർഎ​സ്എ​സ്​ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തും ബിജെപിയോ​ട്​ ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന​തും സം​ശ​യ​ക​ര​മാ​ണ്. ഇ​ന്റ​ർ ച​ർ​ച്ച് ലൈ​റ്റി കൗ​ൺ​സി​ൽ​ പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ മു​സ്​​ലിം സ​മു​ദാ​യ​ത്തി​നെ​തി​രെ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​ഗൂ​ഢ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. ഇ​ത്ത​രം സം​ഘ​ട​ന​ക​ളെ​യും നി​ല​പാ​ടു​ക​ളെ​യും കെസിബിസി ത​ള്ളി​പ്പ​റ​യ​ണ​മെ​ന്നും എഎംടി ആ​വ​ശ്യ​പ്പെ​ട്ടു.

 

നേരത്തെ, ഈ ഇന്റർ ചർച്ച് ലെയ്റ്റി കൗൺസിലിനെ തള്ളി യഥാർഥ ഇന്റർചർച്ച് തന്നെ രം​ഗത്തെത്തിയിരുന്നു. ഹലാല്‍ ഭക്ഷണത്തിന് എതിരായ പ്രചരണങ്ങളെല്ലാം വ്യാജമാണെന്ന് തങ്ങളുടെ വെബ്‌സൈറ്റിലൂടെ കേരളാ ഇന്റര്‍ ചര്‍ച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. 'ലെയ്റ്റി ഓഫ് കേരളാ ചര്‍ച്ചെസിന്റെ പേരില്‍ നിങ്ങള്‍ക്കൊരു കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടേക്കെത്തിയതെങ്കില്‍, അതെല്ലാം പൂര്‍ണമായും വ്യാജമാണ്. അത്തരമൊരു ഔദ്യോഗിക സംഘടനയില്ല. മാത്രമല്ല, ഭക്ഷണം തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഞങ്ങള്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തില്ല'- വെബ്‌സൈറ്റില്‍ പറയുന്നു. ഇതിനു താഴെ ബീഫ് ഉലത്തിയതിന്റെ ചിത്രവും നല്‍കിയിരുന്നു.

 

കൂടാതെ, വ്യാജ പ്രചരണത്തിനെതിരെ സിബിസിഐ ലെയ്റ്റി കൗണ്‍സിലും രംഗത്തെത്തി. ഹലാല്‍ ബഹിഷ്‌കരണം സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്ന് ഇവര്‍ വ്യക്തമാക്കി. കേരള ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ എന്നൊരു സംഘടനയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി വി സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

 

മുസ്ലിം വിശ്വാസ പ്രകാരമുള്ള ഹലാല്‍ ഭക്ഷണത്തിന് ക്രൈസ്തവ സഭകള്‍ എതിരല്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ വ്യക്തമാക്കി. ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് സഭയുടെ രീതിയല്ലെന്ന് കൗണ്‍സില്‍ പറയുന്നു. ഇന്ത്യയിലെ 174 അതിരൂപതകളുടെയും അപ്പെക്സ് ബോഡിയാണ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). ഇതിന്റെ കേരളഘടകമാണ് കേരള കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിനാണ്. (കെസിബിസി). കെസിബിസിയില്‍ പെടുന്ന ആരും ഹലാല്‍ ഭക്ഷണത്തിനെതിരെ നിലപാട് എടുത്തിട്ടില്ല.

January 15, 2021, 12:33 pm

Advertisement

Advertisement