15 Thursday
April , 2021
7.54 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ബി ഫാം കോഴ്‌സ്: ഒഴിവുള്ള സീറ്റുകൾ 23, 24 തീയതികളിൽ സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും



കോഴിക്കോട‌്: കോഴിക്കോട് മെഡിക്കൽ കോളജിൽ 2020 വർഷത്തിലേക്കുളള ബി ഫാം കോഴ്‌സിൽ ഒഴിവുളള സീറ്റുകൾ മാർച്ച് 23, 24 തീയതികളിൽ സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അഡ്മിഷൻ നടത്തുക.

 

സീറ്റ് ഒഴിവ് സംബന്ധിച്ച വിവരങ്ങൾ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ് സൈറ്റിൽ ലഭ്യമാണ്. ഹാജരാകേണ്ട സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

 

മാർച്ച് 23ന് ശേഷവും ഒഴിവുവരുന്ന സീറ്റുകൾ മാർച്ച് 24നും നികത്തും. എൻഒസി ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

 

താൽപര്യമുള്ള വിദ്യാർഥികൾ കോഴിക്കോട് മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള അറോറ ഓഡിറ്റോറിയത്തിൽ എല്ലാ രേഖകളുടെയും അസ്സലുമായി രാവിലെ 11 മണിക്കകം ഹാജരാവണം. റിസർവേഷൻ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ അഭാവത്തിൽ ആ സീറ്റുകൾ മാർച്ച് 23നു നിയമപ്രകാരം മറ്റ് വിഭാ​ഗത്തിലേക്ക് മാറ്റുന്നതാണ്.

 

March 22, 2021, 20:33 pm

Advertisement

Advertisement