18 Friday
September , 2020
9.26 PM
livenews logo
flash News
ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം

മമ്മൂക്കയുടെ ഹാപ്പി ബർത്ത്ഡേക്ക് വിളിക്കാത്തതിൽ കരഞ്ഞുനിലവിളിച്ച് കുഞ്ഞുമോൾ; പിണങ്ങല്ലേ എന്താ മോളുടെ പേരെന്ന് മമ്മൂട്ടി



മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ 69ാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. താരങ്ങളും സാധാരണക്കാരുമൊക്കെ ആശംസകൾ നേർന്ന് മമ്മൂട്ടിയുടെ പിറന്നാൾ സോഷ്യൽ മീഡിയയിൽ സജീവമാക്കി നിർത്തുകയും ചെയ്തു.

 

ഇഷ്ടതാരത്തിന്റെ ബർത്ഡേക്ക് വിളിച്ചില്ലെന്ന് പരാതിപ്പെട്ട് കരഞ്ഞുനിലവിളിക്കുന്ന കുഞ്ഞുകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പിണങ്ങല്ലേ, എന്താ മോളുടെ പേരെന്ന് ചോദിച്ചുകൊണ്ട് മമ്മൂട്ടി ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

 

മമ്മൂക്കാനോട് മുണ്ടൂല എന്നു പറഞ്ഞാണ് കുഞ്ഞ് കരയുന്നത്. എന്തിനാ കരയുന്നതെന്ന് വീഡിയോ പകർത്തുന്നയാൾ ചോദിക്കുന്നുണ്ട്. അപ്പോഴാണ് മമ്മൂക്കാന്റെ ഹാപ്പി ബർത്ഡേക്ക് വിളിച്ചില്ലെന്ന പരാതി കുഞ്ഞ് പങ്കുവയ്ക്കുന്നത്.

 


മമ്മൂക്കാ വിളിക്കുമെന്നും നമുക്ക് മമ്മൂക്കാന്റെ വീട്ടിൽ പോകാമെന്നും ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും കുഞ്ഞ് വഴങ്ങുന്നില്ല. മമ്മൂക്കാനോട് മിണ്ടൂലെന്ന നിലപാട് അവൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്.

 

September 08, 2020, 18:04 pm

Advertisement

Advertisement