20 Sunday
September , 2020
12.01 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ബാഡ്മിന്റൺ താരം ജ്വാല ​ഗുട്ടയും തമിഴ്നടൻ വിഷ്ണു വിശാലും വിവാഹിതരാകുന്നു


ചെന്നൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമിഴ്​നടനും നിർമാതാവുമായ വിഷ്​ണു വിശാലും വിവാഹിതരാകുന്നു. ജ്വാല ഗുട്ടയാണ്​ ഔദ്യോഗികമായി തന്റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്​. വിഷ്ണു അണിയിച്ച മോതിരത്തിന്റെ ചിത്രം ഉള്‍പ്പെടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ജ്വാല തന്റെ വിവാഹ നിശ്ചയ വാർത്ത ആരാധകരുമായി പങ്കുവച്ചത്.

 

സെപ്റ്റംബര്‍ ഏഴിന്​ 37ാം ജന്മദിനമാഘോഷിച്ച ജ്വാല, സർപ്രൈസായി വിഷ്ണു മോതിരം അണിയിച്ച കാര്യം​ ട്വിറ്ററിലൂടെ അറിയിച്ചു. ജ്വാലയ്ക്ക്​ ജന്മദിനാശംസകൾ നേർന്ന വിഷ്​ണു, ജീവിതത്തിലെ പുതിയ തുടക്കമാണിതെന്നും എല്ലാവരുടെയും സ്​നേഹവും അനുഗ്രഹവും ഉണ്ടാകണമെന്നും ട്വിറ്ററിൽ കു​റിച്ചു. വിഷ്​ണുവിന്റെ ട്വീറ്റ്​ ജ്വാല ഗുട്ട റീട്വീറ്റ്​ ചെയ്യുകയും ചെയ്​തിട്ടുണ്ട്​. ജ്വാലയുടേയും വിഷ്ണുവിന്റേയും രണ്ടാം വിവാഹമാണിത്.

 

രാക്ഷസന്‍ സിനിമയിലൂടെയാണ് വിഷ്ണു ജനപ്രിയനായത്​. രാക്ഷസൻ സിനിമ വിജയകരമായി മുന്നേറുന്നതിനിടെ വിഷ്ണുവിന്റെ വിവാഹമോചന വാര്‍ത്തയെത്തി. ആദ്യ വിവാഹത്തില്‍ വിഷ്ണുവിന് ആര്യൻ എന്നൊരു മകനുണ്ട്.

 

നേരത്തെ, ഒരു അഭിമുഖത്തില്‍ ജ്വാലയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിനോട് വിഷ്ണു പ്രതികരിച്ചിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ഒരുപാട് സമയം ഒരുമിച്ച് ചെലവിടാറുണ്ടെന്നും പരസ്പരം ഇഷ്ടമാണെന്നും വിഷ്ണു തുറന്നുപറഞ്ഞിരുന്നു.

 

അവള്‍ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളില്‍ എന്നെ ആകര്‍ഷിച്ചത്. ജ്വാലയും ജീവിതത്തില്‍ വേര്‍പിരിയലിലൂടെ കടന്നു പോയ ആളാണ്. ഞങ്ങള്‍ സംസാരിച്ചു, പരസ്പരം മനസിലാക്കി.എല്ലാം നന്നായി പോകുന്നു- എന്നും നടന്‍ മുമ്പ് തുറന്നുപറഞ്ഞിരുന്നു. 

 

അതേസമയം, വിഷ്ണുവുമായുളള പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ വിവാഹിതരാകാനാണ് തങ്ങളുടെ തീരുമാനമെന്ന് മുമ്പ് ജ്വാല ഗുട്ട തുറന്നുപറഞ്ഞിരുന്നു. തിയ്യതി ഉറപ്പിച്ച ശേഷം വിവാഹത്തെ സംബന്ധിച്ചുളള ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും ജ്വാല പറഞ്ഞിരുന്നു.

 

വളരെ യാദൃശ്ചികമായാണ് വിഷ്ണുവുമായി അടുത്തതെന്നും ജ്വാല ഗുട്ട പറഞ്ഞിരുന്നു. “വളരെ സ്വാഭാവികമായി കണ്ടുമുട്ടിയ ഞങ്ങള്‍ പിന്നീട് കൂടുതല്‍ അടുത്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കാറുമുണ്ടായിരുന്നു. അങ്ങനെ പരസ്പരം മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായുളള എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.“- ജ്വാല പറഞ്ഞിരുന്നു.

 

കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവായ ജ്വാല 2017ലാണ് അവസാനമായി മത്സരിച്ചത്. . 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം, 2010ലും 2014ലും സ്വര്‍ണവും വെള്ളിയും നേടിയിട്ടുണ്ട്.

September 08, 2020, 12:21 pm

Advertisement

Advertisement