ദുബയ്: ബഹ്റയ്നിൽ 116 കൊറോണ വൈറസ് ബാധകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 3040 ആയി ഉയർന്നു. രോഗബാധിതരിൽ കൂടുതലും പ്രവാസി തൊഴിലാളികളാണ്.
ഇന്നു രോഗം ബാധിച്ച 116ൽ 109ഉം പ്രവാസികളാണ്. 1500 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 129000ത്തിലേറെ കൊറോണ പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്.
അതിനിടെ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ബഹ്റയ്നി പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗൾഫ് എയറാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. സൗദി, യുഎഇ, ഒമാൻ, കുവൈത്ത്, ജോർദാൻ, ഈജിപ്ത്, റഷ്യ, തുർക്കി, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നായി ഇതിനകം 3800 ബഹ്റയ്ൻ പൗരന്മാരെയാണ് തിരിച്ചെത്തിച്ചത്. മെയ് പകുതി വരെ ഇത്തരം സ്പെഷ്യൽ സർവീസുകൾ നടത്തുമെന്നും പൗരന്മാരെ തിരികെ കൊണ്ടുവരുമെന്നും വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഷെയ്ഖ റാണാ ബിൻത് ഈസ അൽ ഖലീഫ വ്യക്തമാക്കി.
May 01, 2020, 18:33 pm