29 Saturday
February , 2020
3.50 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിയുടെ മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

സിഎഎ വിരുദ്ധ നാടകത്തിന്റെ പേരിൽ ജയിലിൽ അടച്ച സ്കൂൾ പ്രിൻസിപ്പലിനും വീട്ടമ്മയ്ക്കും ജാമ്യം


മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വമുറപ്പു വരുത്തുന്ന വിവാദ പൗരത്വ നിയമഭേദ​ഗതിക്കെതിരേ സ്കൂൾ കുട്ടികൾ നടത്തിയ നാടകത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച പ്രിൻസിപ്പലിനും വിദ്യാർഥിയുടെ മാതാവിനും ജാമ്യം. കർണാടകയിലെ ബിദറിൽ ഷഹീൻ ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നടത്തുന്ന സ്കൂളിൽ ജനുവരി 21നായിരുന്നു സിഎഎ വിരുദ്ധനാടകം അരങ്ങേറിയത്.

 

അഞ്ചുദിവസത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പരാമർശം നടത്തിയെന്നു ചൂണ്ടിക്കാട്ടി സ്കൂൾ പ്രിൻസിപ്പലിനും നാടകം കളിച്ച വിദ്യാർഥിയുടെ മാതാവിനുമെതിരേ ദേശദ്രോഹ കേസെടുക്കുകയായിരുന്നു. കുട്ടിയെ ഡയലോ​ഗ് പറഞ്ഞുപഠിപ്പിച്ചതിനാണ് മാതാവ് നസ്ബുന്നിസ മിൻസയ്ക്കെതിരേ കേസെടുത്തത്. അറിവോടു കൂടി നാടകം കളിക്കാൻ അനുമതി നൽകിയതിനാണ് പ്രിൻസിപ്പൽ ഫരീദ ബീ​ഗത്തെ പോലിസ് പ്രതിയാക്കിയത്.

 


നാടകത്തിനെതിരേ സിഎഎ അനുകൂലികൾ നൽകിയ പരാതിയിലായിരുന്നു പോലിസ് നടപടി.

 


നാടകത്തിന്റെ പേരിൽ സ്കൂൾ കുട്ടികളെ മണിക്കൂറുകൾ ചെയ്ത പോലിസ് നടപടി കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. തുടർച്ചയായ നാലുദിവസമാണ് പഠനം പോലും അവതാളത്തിലാക്കി നാടകത്തിൽ അഭിനയിച്ച കുട്ടികളെ പോലിസ് മണിക്കൂറുകൾ ചോദ്യം ചെയ്തതെന്ന് സ്കൂൾ സിഇഒ തൗസീഫ് മടിക്കേരി പറഞ്ഞു. എന്തുകൊണ്ടാണ് രാജ്യദ്രോഹക്കേസ് ചുമത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

February 14, 2020, 21:13 pm

Advertisement