15 Thursday
April , 2021
7.38 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

കന്യാസ്ത്രീകൾക്കെതിരായ ആക്രമണം; അറസ്റ്റിലായ സംഘ്പരിവാറുകാർക്ക് ജാമ്യം


യുപിയിലെ ഝാ​ൻ​സി​യി​ൽ മലയാളികൾ ഉൾപ്പെടുന്ന ക​ന്യാ​സ്ത്രീ​ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ അതിക്രമ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സം​ഘ​പ​രി​വാ​ര്‍ അക്രമികൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. ഝാ​ൻ​സി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് അറസ്റ്റിലായ മൂന്നു പേർക്കും ജാ​മ്യം ന​ൽ​കി​യ​ത്.

 

എ​ബി​വി​പി, രാ​ഷ്ട്രീ​യ ഭ​ക്ത സം​ഘ​ട്ട​ന്‍, ഹി​ന്ദു ജാ​ഗ​ര​ണ്‍ മ​ഞ്ച് എ​ന്നീ സം​ഘ​ട​നാ നേ​താ​ക്കളായ അഞ്ചൽ അർചാരിയാ, പുർഗേഷ്, അജയ് ശങ്കർ തിവാരി എന്നിവർക്കാണ് ജാ​മ്യം നൽകിയ​ത്. കൂടുതൽ വാദത്തിനായി കേസ് ഏപ്രിൽ 22ലേക്ക് മാറ്റി. ദേശീയതലത്തിലുയർന്ന വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ ഇവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

 

മാ​ർ​ച്ച് 19ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നു ഒ​ഡീ​ഷ​യി​ലേ​ക്കു പോ​യ ഉ​ത്ക​ൽ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ​ക്കും ര​ണ്ടു സ​ന്യാ​സാ​ർ​ഥി​നി​ക​ൾ​ക്കും നേരെ​യാ​ണ് സംഘ്പരിവാർ അക്രമികൾ കൂട്ടമായെത്തി ഭീ​ഷ​ണി​യും കൈയേറ്റവും അ​ധി​ക്ഷേ​പ​വും നടത്തിയത്. മ​തി​യാ​യ യാ​ത്രാ​രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും കാ​ണി​ച്ചി​ട്ടും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​വ​രെ പി​ന്തു​ണയ്ക്കുകയാണ് റെ​യി​ൽ​വെ ഉ​ദ്യോ​ഗ​സ്ഥ​രും പൊലീ​സും ചെയ്തത്.

 

പെൺകുട്ടികളെ മതംമാറ്റാൻ കൊണ്ടുപോയതാണെന്ന് പറഞ്ഞായിരുന്നു അതിക്രമം. സംഘ്പരിവാർ അക്രമികൾക്കൊപ്പം നിന്ന് കന്യാസ്ത്രീകളെ ട്രെ​യി​നി​ൽ നി​ന്ന് ബലമായിറ​ക്കി കൊണ്ടുപോയ പൊലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ത്രി 11മണി വ​രെ ത​ട​ഞ്ഞു​വ​ച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ യുപി സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. 

 

എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന് ഝാൻസി പൊലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയെ വലിയ പ്രതിരോധത്തിൽ ആക്കിയിരുന്നു. 

April 08, 2021, 19:31 pm

Advertisement

Advertisement