30 Monday
March , 2020
4.40 PM
livenews logo
flash News
ലോക്ക് ഡൗണിനിടെ നാട്ടിലേക്ക് വന്ന കുടിയേറ്റ തൊഴിലാളികൾക്ക് മേൽ യുപിയിൽ അണുനാശിനി തളിച്ചു; നടപടിക്ക് ഉത്തരവ് കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ്

ചേതക്ക് ഇലക്ട്രിക് സ്കൂട്ടറുമായി ബജാജ് ഓട്ടോ


ചേതക് ഇലക്ട്രിക് സ്കൂട്ടറുമായി ബജാജ് ഓട്ടോ. ഒരു ലക്ഷം രൂപയാണ് ആരംഭവില. ജനുവരി 15 മുതലാണ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ബുക്കിങ് തുടങ്ങുന്നത്.

 

പുനെ, ബം​ഗളുരു ന​ഗരങ്ങളിൽ മാത്രമാണ് ഇലക്ട്രിക് ചേതക് തുടക്കത്തിൽ ലഭിക്കുകയെന്ന് ബജാജ് ഓട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ അറിയിച്ചു.

 

പന്ത്രണ്ടായിരം കിലോമീറ്റർ ഓടിക്കഴിയുമ്പോഴോ വർഷത്തിലൊന്നോ ആണ് ചേതക്കിന് സർവീസ് ആവശ്യമായി വരികയെന്ന് ബജാജ് ഓട്ടോ പറയുന്നു. മൂന്നുവർഷത്തേക്കോ അമ്പതിനായിരം കിലോമീറ്റർ ദൂരമോ ഓടുന്നതു വരെയോ(ഇവയിലേതാണോ ആദ്യമെത്തുന്നത് അതാണ് പരി​ഗണിക്കുക)വാഹനത്തിന് വാറന്റി നൽകുന്നുണ്ട്. ലിതിയം അയൺ ബാറ്ററി ഉൾപ്പെടെ വാറന്റിയുടെ പരിധിയിൽ വരുമെന്നും കമ്പനി വ്യക്തമാക്കി.

 

ഡ്രം ബ്രേക്ക്സ് ഉള്ള ചേതക്ക് അർബേൻ മോഡലിന് ഒരു ലക്ഷം രൂപയാണ് അടിസ്ഥാന വില. ഡിസ്ക് ബ്രേക്കും ആഡംബര ഫിനിഷിങ്ങുമുള്ള ചേതക്ക് പ്രീമിയം എഡിഷന് 1.15 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

January 14, 2020, 19:15 pm

Advertisement