16 Thursday
July , 2020
11.40 PM
livenews logo
flash News
സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ‌‌അമിത് ഷായോട് റിയ ചക്രവർത്തി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് വരവരറാവുവിന് കൊറോണ ബാധ പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ


കോയിക്കോടിന്റെ കടല്‍തീരത്ത് ബല്ലാത്ത ജാതി ബര്‍ത്താനങ്ങളുമായി ബല്ലാത്ത പഹയന്‍ എന്ന വിനോദ് നാരായണൻ. കെ.എല്‍.എഫിന്റെ അഞ്ചാം പതിപ്പിന്റെ അവസാന ദിവസം കഥ വേദിയിലായിരുന്നു പഹയന്റെ ബല്യ വര്‍ത്തമാനങ്ങള്‍ എന്ന സെഷനില്‍  വിനോദ് നാരായണന്‍ പങ്കെടുത്തത്.

 

നിങ്ങള്‍ ഒരു ബല്ലാത്ത പഹയന്‍ ആണോ എന്ന ചോദ്യത്തിന് അത് ജനം പറയേണ്ടുന്ന കാര്യം ആണ് എന്ന് തമാശ കലര്‍ന്ന പതിവ് ഭാഷയില്‍ മറുപടി. സദ്ഗുരു പൗരത്വ നിയമത്തെ കുറിച്ച്  വായിക്കാതെ 20 മിനിറ്റ് സംസാരിച്ചിരുന്നു എങ്കില്‍ തനിക്കും ആവാം എന്ന് പഹയന്‍ പറഞ്ഞു. തനിക്ക് ഇപ്പോള്‍ ഒരു ഡോളറിന് 70 രൂപ കിട്ടുന്നു. ഇത് അമേരിക്കന്‍ ജനതയെ സഹായിക്കാന്‍ ഉള്ള സര്‍ക്കാര്‍ ആണോ എന്നും പഹയന്‍ ചോദിച്ചു.

 

ഒരു രാജ്യത്തിലെ എല്ലാ തരം ജനങ്ങള്‍ക്കും ഗുണം കിട്ടുന്നത് ആകണം നിയമം. ഒരു കാലത്ത് മോശം ആയ ഒരു കാര്യം സാധാരണമാകുന്നത്  പേടിക്കണം. എന്നാല്‍ വ്യക്തികളെ വെറുക്കുന്നത് ശരി അല്ല. പകരം വിയോജിപ്പ് അവരുടെ ആശയങ്ങളോട് ആവണമെന്നും പഹയന്‍ നിരീക്ഷിച്ചു. സാമൂഹ്യ മാധ്യമം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

January 19, 2020, 23:04 pm

Advertisement