25 Saturday
January , 2020
5.42 PM
livenews logo
flash News
മാസങ്ങളായി ഭക്ഷണമില്ല; പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാനാണ് മഠത്തിന്റെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര വുഹാൻ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; ചൈനയിൽ മരണം 41 ആയി ഫാത്തിമയുടെ ആത്മഹത്യ മാർക്ക് കുറഞ്ഞതിലെ മനോവിഷമം മൂലമെന്ന് ഐഐടി റിപ്പോർട്ട്; അധ്യാപകർക്ക് ക്ലീൻചിറ്റ് പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ്

റൊഹിങ്ക്യൻ അഭയാർഥി ക്യാംപുകളിൽ മൊബൈലും സിം കാർഡുകളും നിരോധിച്ച് ബം​ഗ്ലദേശ് സർക്കാർ

September 06, 2019, 19:59 pm

ധാക്ക: മ്യാൻമർ ബുദ്ധ സന്യാസികളുടെ വംശീയ ഉന്മൂലനത്തിൽ നിന്ന് രക്ഷപെടാൻ പലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥികളുടെ ക്യാംപിൽ വാർത്താവിനിമയ സംവിധാനങ്ങൾക്ക് തടയിട്ട് ബം​ഗ്ലദേശ് സർക്കാർ. ക്യാംപിൽ മൊബൈല്‍ ഫോണ്‍ സേവനങ്ങളും സിം കാര്‍ഡുകളും നിരോധിക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

 

ഇതോടെ, ആശയ വിനിമയമാർ​ഗങ്ങളെല്ലാം തടസ്സപ്പെട്ട് ദുരിതത്തിലായിരിക്കുകയാണ് ലക്ഷക്കണക്കിന് റോഹിഗ്യന്‍ മുസ്‌ലിങ്ങള്‍. തെക്ക്-കിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലുള്ള തിരക്കേറിയ ക്യാംപുകളിലെ ജനബാഹുല്യവും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് അടുത്ത ഞായറാഴ്ചയോടെ എല്ലാ സേവനങ്ങളും നിര്‍ത്തിയ്ക്കാന്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ടെലി കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. 

 

തിരിച്ചറിയല്‍ കാര്‍ഡുള്ള ബംഗ്ലാദേശികള്‍ക്ക് മാത്രമെ പ്രാദേശിക സിംകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ എന്നതിനാല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഇതിനകം തന്നെ പ്രാദേശിക സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ നിരോധനമാണ്. എന്നാല്‍ ക്യാംപുകളിലുള്ളവര്‍ക്ക് സിംകാര്‍ഡുകള്‍ ലഭിക്കുന്ന കരിഞ്ചന്തകള്‍ നിരവധിയുണ്ട്.

 

അതേസമയം, അയല്‍രാജ്യമായ മ്യാന്‍മറിലെ വംശീയ ഉന്മൂലനത്തില്‍ നിന്ന് രക്ഷപ്പെടാനായി ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകളെ കൂടുതല്‍ ഒറ്റപ്പെടുത്തരുതെന്ന് മനുഷ്യാകവാശ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ക്യാംപുകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതിനോടകം തന്നെ തടസ്സപ്പെട്ടിട്ടുണ്ട്. 

 

ചില സമയങ്ങളില്‍ മാത്രമെ സിഗ്നല്‍ ലഭ്യമാകാറുള്ളൂ. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തുന്നത് വരെ എല്ലാ ദിവസവും വൈകീട്ട അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ ഡാറ്റയും ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ചില അഭയാര്‍ഥികള്‍ മ്യാന്‍മറിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതില്‍ പങ്കാളികളാണെന്ന ആശങ്ക നിലനില്‍ക്കേ 40 ലധികം റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

September 06, 2019, 19:59 pm

Advertisement