18 Saturday
January , 2020
11.10 AM
livenews logo
flash News
ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ

ബപ്പന്‍കുട്ടി നടുവണ്ണൂരിന് ട്യൂണ്‍സ് ഇന്ത്യ പുരസ്‌കാരം

September 03, 2019, 20:34 pm

നടുവണ്ണൂര്‍: മികച്ച ജീവകാരുണ്യപ്രവര്‍ത്തനത്തിന് ബപ്പന്‍കുട്ടി നടുവണ്ണൂരിന് ട്യൂണ്‍സ് ഇന്ത്യാ ഫൗണ്ടേഷന്‍ പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു. നിര്‍ധനരായ രോഗികള്‍ക്കും നിരാലംബര്‍ക്കുമായി നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. നടുവണ്ണൂര്‍ പൗരാവലിയുടെ സാന്നിധ്യത്തില്‍ ഡോ. എംകെ മുനീര്‍ എംഎല്‍എ പുരസ്‌കാരം കൈമാറി.

 

സിഎച്ച് സെന്റര്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി, സിഎച്ച് സെന്റര്‍ ദുബയ് കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ് ലിം ലീഗ് സ്റ്റേറ്റ് കൗണ്‍സിലര്‍, ജെഎസ്‌ഐ എജ്യുക്കേഷന്‍ ട്രസ്റ്റ് ട്രഷറര്‍, നടുവണ്ണൂര്‍ സലഫി മസ്ജിദ് കമ്മിറ്റി ട്രഷറര്‍, തൂലിക കലാവേദി ചീഫ് കോഓഡിനേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു.

 

15 വര്‍ഷം ദുബയ് അല്‍ബയാന്‍ പ്രസിലും അല്‍ തായര്‍ മോട്ടോഴ്‌സിലും ജോലി ചെയ്ത കാലയളവില്‍ നാട്ടിലെ നിരവധി പാവപ്പെട്ടവര്‍ക്കു കൈത്താങ്ങായിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി അനവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

 

കല്‍പകഞ്ചേരി തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കാരുണ്യപ്രവര്‍ത്തനത്തിന്റെ തണല്‍ ബപ്പന്‍കുട്ടിക്ക് കഴിഞ്ഞു. സിഎച്ച് സെന്ററിന്റെ തുടക്കംമുതല്‍ ഇന്നേവരെയുള്ള വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുകയും സെന്ററിനെ പൊതുസമൂഹത്തിലെത്തിക്കാനായി തയ്യാറാക്കിയ സ്‌നേഹദൂത്, കാരുണ്യത്തിന്റെ കൈത്തിരി എന്നീ ഡോക്യുമെന്ററികളുടെ ആശയാവിഷ്‌കാരം നിര്‍വഹിക്കുകയും ചെയ്തു.

 

September 03, 2019, 20:34 pm

Advertisement