18 Friday
September , 2020
10.25 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

നാടൻ സൂപ്പർമാനായ മിന്നൽ മുരളിയുടെ ടീസർ പുറത്ത്; ബഹുഭാഷാ ടീസറിന് വൻ വരവേൽപ്പ്ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളിയുടെ ടീസർ പുറത്ത്. മിന്നൽ മുരളിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖംമൂടി ധാരി നാട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങളും ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇക്കാര്യം അറിയിക്കണമെന്ന് പോലിസ് സ്റ്റേഷനിൽ നിന്ന് പൊതുജനങ്ങളോട് മൈക്ക് അനൗൺസ്മെന്റ് നടത്തി അഭ്യർഥിക്കുന്നതാണ് ടീസറിലെ ഒരു ദൃശ്യം.

 

 

കൈലിയുടുത്ത നാടൻ അതിമാനുഷകനായാണ് ടൊവീനോ ചിത്രത്തിൽ എത്തുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. എൻജിൻ സ്റ്റാർട്ട് ചെയ്ത് ഫുൾ ആക്സിലേറ്റർ കൊടുത്തിട്ടും മിന്നൽ മുരളി പിടിച്ചുനിർത്തിയിരിക്കുന്ന ജീപ്പിന് മുന്നോട്ടു പോവാത്ത സീനും അമ്പലപ്പറമ്പിൽ തോക്ക് വിവിധ രീതിയിൽ ഉപയോ​ഗിച്ച് ബലൂൺ പൊട്ടിക്കുന്ന സാധാരണക്കാരനായും ടോവിനോയെ കാണിക്കുന്നുണ്ട്. ടീസറിന്റെ ഒടുവിൽ നിലത്തേക്ക് വീഴുന്ന ടിഫിൻ ബോക്സ് പിൻകാലുകൊണ്ട് തട്ടി പൂർവസ്ഥാനത്ത് എത്തിക്കുന്ന ടൊവിനോ ഇതുകണ്ട് കണ്ണുതള്ളിയ കടക്കാരനെ നോക്കി കാണിക്കുന്ന ഭാവങ്ങൾ അതി രസകരമാണ്.

ബിജുക്കുട്ടൻ, അജുവർ​ഗീസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

 

മലയാളത്തിനു പുറമേ തമിഴ്, തെലു​ങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറക്കിയ ടീസറിനു വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. തിരുവോണ നാളിൽ ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ടെലിവിഷനിലൂടെ റിലീസ് ചെയ്തിരുന്നു. ഇതിനു ലഭിച്ച മികച്ച പ്രതികരണത്തിനു പുറമേയാണ് ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയുടെ ടീസറും പുറത്തിറങ്ങിയത്. സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാതാവ്.

 

കാലടിയിൽ മിന്നൽ മുരളിയുടെ സൈറ്റ് സംഘപരിവാര പ്രവർത്തകർ തല്ലിപ്പൊളിച്ചത് നേരത്തേ വിവാദമായിരുന്നു. കൊറോണ വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക് ഡൗണിനിടെയായിരുന്നു ആക്രമണം. ക്രിസ്ത്യൻ പള്ളിയുള്ള മാതൃകയിൽ നിർമിച്ച കെട്ടിടമായിരുന്നു സംഘപരിവാര പ്രവർത്തകർ തല്ലിപ്പൊളിച്ചത്.

 

August 31, 2020, 22:36 pm

Advertisement

Advertisement