12 Wednesday
May , 2021
7.05 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റില്‍


അജ്മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകീട്ടായിരുന്നു അറസ്റ്റ്.

 


പത്തുവര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. എന്നാല്‍ വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

 

അജ്മാനിലെ ഒരു മലയാളിയാണ് പൊലീസ് സ്റ്റേഷനില്‍ തുഷാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍ കേസ് സംബന്ധിച്ച് തുഷാര്‍ വെള്ളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് പരാതി നല്‍കിയ ആള്‍ തുഷാറിനെ കേരളത്തില്‍നിന്ന് അജ്മാനിലെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചര്‍ച്ചക്കിടയിലാണ് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

 


അജ്മാനില്‍ തുഷാറിന് നേരത്തെ ബിസിനസ് സ്ഥാപനം ഉണ്ടായിരുന്നു. നഷ്ടത്തിലായ ആ ബിസിനസ് കൈമാറുന്നതിനായി നല്‍കിയ ചെക്കിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തിയതി വയ്ക്കാതെ നല്‍കിയ ചെക്കായിരുന്നു ഇത്. യു എ യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തി. എന്നാല്‍ പരാതി നല്‍കിയ ആള്‍ കേസ് പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചില്ല.

 

August 22, 2019, 08:12 am

Advertisement

Advertisement