29 Saturday
February , 2020
3.17 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

സിഎജിയുടെ ലാത്തിയടി; ലോക്നാഥ് ബെഹ്റ ദീർഘാവധിയിലേക്ക്


തിരുവനന്തപുരം: കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പും തോക്കും ഉണ്ടകളുമെല്ലാം കാണാതായതും അടക്കം സിഎജി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകൾക്കു പിന്നാലെ സർവീസിൽ നിന്ന് ഓടിയൊളിക്കാനൊരുങ്ങി ഡിജിപി ലോക്നാഥ് ബെഹ്റ. വിവാദങ്ങളിൽ നിന്ന് തലയൂരാനായി ദീർഘ അവധിയിലേക്ക് പ്രവേശിക്കാനാണ് ബെഹ്റയുടെ നീക്കം. 

 

ഇതിനു മുന്നോടിയായി ഇന്ന് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിഎജി റിപ്പോര്‍ട്ടിലെ വളരെ ഗുരുതരമായ കണ്ടെത്തലുകള്‍ക്കു പിന്നാലെയാണ് പൊലീസ് മേധാവിയുടെ പുതിയ നീക്കം. നേരത്തെ മാര്‍ച്ച് മൂന്നു മുതല്‍ ഡിജിപി യുകെയിലേക്ക് പോവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

 

ക്രമക്കേടുകൾ സംബന്ധിച്ച സിഎജി റിപ്പോർട്ടിനോട് ഡിജിപി പ്രതികരിച്ചിരുന്നില്ല. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഡിജിപി ദീര്‍ഘാവധിയില്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. സിഎജി വെളിപ്പെടുത്തലുകൾ സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരുന്നു. അഴിമതിയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ആരോപിച്ച പ്രതിക്ഷം ബെഹ്റയെ പുറത്തുനിർത്തി അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടിരുന്നു.

 

വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയിൽ നിന്ന് 31 കോടി രൂപ വകമാറ്റി, ജീവനക്കാരുടെ ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള 2.81 കോടി ഡിജിപിക്കും എഡിജിപിമാർക്കുമുള്ള വില്ലകൾക്കായി വകമാറ്റി, ഉപകരണങ്ങളും കാറുകളും വാങ്ങിയതിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ മാർഗനിർദേശങ്ങൾ ലംഘിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ബെഹ്റ മാർഗ നിർദേശങ്ങൾ പാലിച്ചില്ല. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിനു പകരം ടെൻഡറില്ലാതെ ആഡംബര വാഹനങ്ങൾ വാങ്ങി. സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ വിതരണക്കാർക്ക് 33 ലക്ഷം രൂപ മുൻകൂർ നൽകി- എന്നിങ്ങനെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

 

മാത്രമല്ല, കേരള പൊലീസിൽനിന്ന് വെടിയുണ്ടകളും റൈഫിളുകലും കാണാതായി. 12,061 വെടിയുണ്ടകളുടെ കുറവാണ് സിഎജിയുടെ അന്വേഷണത്തിൽ തെളിഞ്ഞത്. ഇവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൽ വച്ചു. തിരുവനന്തപുരം എഎസ്പിയിൽനിന്ന് മാത്രം 25 റൈഫിളുകൾ കാണാതായി. പൊലീസ് അക്കാദമിയിൽ 200 വെടിയുണ്ടകൾ കാണാനില്ല. ആയുധങ്ങൾ കൈമാറിയതും സ്വീകരിച്ചതും കൊണ്ടുവന്നതുമായ രജിസ്റ്റർ പലതവണ വെട്ടിത്തിരുത്തിയെന്നും സിഎജി റിപ്പോർട്ട് പറയുന്നു. ജനറല്‍ സോഷ്യല്‍ വിഭാഗങ്ങളെ സംബന്ധിച്ച 2019ലെ സിഎജി റിപ്പോര്‍ട്ടിലാണ് സംസ്ഥാന പൊലീസ് മേധാവിക്കെതിരെ പരാമര്‍ശമുള്ളത്.  

February 13, 2020, 16:46 pm

Advertisement