18 Friday
September , 2020
12.59 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

പാലിൽ സ്വർണമുണ്ടെന്ന് ബിജെപി നേതാവ്; ​ഗോൾഡ് ലോണിനായി കർഷകൻ പശുവുമായി ബാങ്കിൽ


പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന പശ്ചിമ ബം​ഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ വിചിത്ര വാദം വിശ്വസിച്ച കർഷകൻ പശുവുമായി ബാങ്കിൽ. ​ഗോൾഡ് ലോണിനായാണ് പശ്ചിമബം​ഗാളിലെ കർഷകൻ ബാങ്കിലെത്തിയത്. നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്നും അതുകൊണ്ടാണ് പാലിന് സ്വർണ നിറമെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാദം.

ഇതോടെ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പുലിവാല് പിടിച്ചിരിക്കുകയാണ്. പശ്ചിമബംഗാളിലെ മണപ്പുറം ഫിനാന്‍സിന്റെ ബ്രാഞ്ചിലാണ് കർഷകൻ പശുവുമായെത്തിയത്. പാലില്‍ സ്വര്‍ണമുള്ളതുകൊണ്ട് സ്വര്‍ണ വായ്പ ലഭിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ.

 

“ഒരു സ്വർണ വായ്പയ്ക്കാണ് ഞാൻ ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ പശുക്കളെയും എന്റെ കൂടെ കൂട്ടിയത്. പശുവിന്‍ പാലിൽ സ്വർണമുണ്ടെന്ന് ഞാൻ കേട്ടു. എന്റെ കുടുംബം ഈ പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എനിക്ക് 20 പശുക്കളുണ്ട്. എനിക്ക് വായ്പ ലഭിച്ചാൽ എന്റെ ബിസിനസ് വിപുലീകരിക്കാൻ കഴിയും”- കർഷകൻ പറയുന്നു.

 

ഗരൽഗച്ച ഗ്രാമപഞ്ചായത്ത് പ്രധാൻ മനോജ് സിങ്ങും ബിജെപി നേതാവിന്റെ വൻ കണ്ടുപിടിത്തം മൂലം തലവേദന അനുഭവിക്കുന്നയാളാണ്.  ഓരോ ദിവസവും ക്ഷീര കര്‍ഷകര്‍ തങ്ങളുടെ പശുക്കളുമായി തന്റെ വീട്ടിലെത്തുകയാണെന്ന് മനോജ് പറയുന്നു. അവര്‍ക്ക് അറിയേണ്ടത്, തങ്ങളുടെ പശുക്കളെ പണയം വച്ചാല്‍ എത്ര രൂപ വായ്പ കിട്ടുമെന്നാണ്. ഇതോടെ ദിലീപ് ഘോഷിനെതിരെ മനോജും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇതുപോലെയുള്ള വിചിത്ര പ്രസ്താവനയിലൂടെ ദിലീപ് ഘോഷ് സൃഷ്ടിച്ച ഈ സാഹചര്യത്തിനും പശുവിന്‍ പാലിൽ സ്വർണമുണ്ടെന്ന് അവകാശപ്പെട്ടതിനും അയാള്‍ക്ക് നൊബേൽ സമ്മാനം കൊടുക്കണമെന്നാണ് മനോജിന്റെ പരിഹാസം.

 

''എല്ലാ ദിവസവും എന്റെ പഞ്ചായത്തിലെ ആളുകൾ പശുക്കളുമായി വരുന്നു, എത്ര വായ്പ ലഭിക്കുമെന്നാണ് അവര്‍ക്ക് അറിയേണ്ടത്. തങ്ങളുടെ പശുക്കൾ പ്രതിദിനം 15-16 ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്നു, അതിനാൽ അവർക്ക് വായ്പ ലഭിക്കണമെന്നൊക്കെയാണ് അവരുടെ ആവശ്യം. ഇതെല്ലാം കേട്ട് ഞാൻ ലജ്ജിക്കുന്നു. ഒരു രാഷ്ട്രീയ നേതാവ് ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്. വികസനത്തെക്കുറിച്ച് ചിന്തിക്കണം. പക്ഷേ ബി.ജെ.പി മതത്തെയും ഹിന്ദുത്വത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ''- മനോജ് പറ‍ഞ്ഞു.

November 07, 2019, 19:05 pm

Advertisement

Advertisement