7 Tuesday
July , 2020
5.09 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

ചുമയ്ക്കുള്ള മരുന്നെന്ന് പറഞ്ഞ് ഉറക്ക​ഗുളിക നൽകി മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ


ബംഗളൂരു: ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നെന്ന്​ പറഞ്ഞ്​ ഉറക്കഗുളിക നൽകി മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. 40കാരനായ പിതാവിനെയാണ് ബംഗളൂരു പൊലീസ്​ അറസ്റ്റ്​ ചെയ്​തത്. ബംഗളൂരു ഹരലൂറിൽ ഈമാസം 23നാണ്​ പീഡനം നടന്നത്​. 

 

19കാരിയായ മകളെ ഇയാൾ ഉറക്ക ഗുളിക നൽകിയ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്​ ഇരയായ 19കാരി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും അവർ സഹായിച്ചില്ല. തുടർന്ന്​ പെൺകുട്ടി ജീവനൊടുക്കാനായി ശുചിമുറി വൃത്തിയാക്കുന്ന രാസലായനി കഴിച്ചു. ശേഷം പൊലീസ്​ സ്റ്റേഷനിലെത്തി താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച്​ പരാതിപ്പെടുകയായിരുന്നു. 

 

ജൂണ്‍ 23ന് രാത്രി ജലദോഷമുണ്ടെന്നു പറഞ്ഞപ്പോഴാണ് പിതാവ് പെണ്‍കുട്ടിക്ക് മരുന്നാണെന്നു പറഞ്ഞ് ഉറക്കഗുളിക നല്‍കിയത്. രാവിലെ ഉണര്‍ന്നപ്പോള്‍ പിതാവ് ത​ന്റെയൊപ്പം കിടക്കുന്നതാണു കുട്ടി കണ്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ രണ്ടാനമ്മയെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ സഹായിച്ചില്ല. ഇതിൽ മനംനൊന്താണ്​ പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചത്​. 


  
വിവരമറിഞ്ഞയുടൻ പൊലീസുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. രണ്ടാനമ്മയ്ക്ക് സംഭവത്തിലുള്ള പങ്ക് അന്വേഷിച്ചുവരികയാണ്​. 

June 29, 2020, 17:26 pm

Advertisement