17 Friday
January , 2020
10.45 PM
livenews logo
flash News
ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ പൗരത്വനിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബും പിന്നോട്ടില്ല; ഡൽഹി വിടുംമുമ്പ് ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ് കാണാതായ ഇന്തോ-അമേരിക്കൻ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്: ലൗജിഹാദ് ആരോപണത്തിനെതിരെ സഭാ മുഖപത്രം

ഇതെന്റെ ഉമ്മയ്ക്ക് സമർപ്പിക്കുന്നു; മികച്ച നടനുള്ള ജൂറി പുരസ്കാരം നേടി ഷെയ്ൻ നി​ഗം

December 09, 2019, 18:05 pm

മലയാളത്തിൽ മികച്ച പ്രകടനം നടത്തി മുന്നേറുന്ന യുവതാരം ഷെയ്ൻ നി​ഗത്തിന് മികച്ച നടനുള്ള പുരസ്കാരം. ബിഹൈന്‍ഡ് വുഡ്സ് അവാര്‍ഡ്സിലാണ് ഷെയ്നിനെ ജൂറി പരാമര്‍ശം ലഭിച്ചത്. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നീ സിനിമയിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം.

 

തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ബിഹൈന്‍ഡ് വുഡ്സ് സംഘടിപ്പിച്ച അവാര്‍ഡ് നിശയിലാണ് താരം നേട്ടം കരസ്ഥമാക്കിയത്. തമിഴ് നടൻ ശിവകാർത്തികേയൻ ആണ് ഷെയ്ന് പുരസ്കാരം സമ്മാനിച്ചത്. വമ്പന്‍ താരനിരയെ തന്നെ സാക്ഷി നിര്‍ത്തിയാണ് ഷെയ്ന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്. 

 

''എന്റെ ഉമ്മയ്ക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റു കൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും. 

''ഇത് സ്നേഹമാണ്. നമ്മൾ സംസാരിക്കുമ്പോള്‍, നടക്കുമ്പോൾ, അഭിനയിക്കുമ്പോൾ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി. ''എ ആർ റഹ്മാൻ ഒരിക്കൽ പറഞ്ഞു, 'എല്ലാ പുകഴും ഒരുവൻ ഒരുവൻക്ക്' എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിൻ ടെന്‍ഡുൽക്കർ ഒരിക്കൽ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്''- ഷെയ്ൻ പറഞ്ഞു. 

 

അവതാരകർ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ൻ വേദി വിട്ടത്. നിറഞ്ഞ കൈയടികളോടെയാണ് ഷെയ്നെ സദസ് സ്വീകരിച്ചത്. വിക്രം നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രധാനവേഷം ചെയ്ത് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് താരത്തിന്‍റെ പുതിയ നേട്ടം.‌ മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും മുമ്പ് ബിഹൈന്‍ഡ് വുഡ്‌സ് പുരസ്കാരം ലഭിച്ചിരുന്നു. 

December 09, 2019, 18:05 pm

Advertisement