21 Tuesday
January , 2020
4.47 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

സൗദിയുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി

December 07, 2019, 15:12 pm

ദോഹ: രണ്ടുവര്‍ഷം പിന്നിട്ട ഗള്‍ഫ്‌ പ്രതിസന്ധി അനുരഞ്ജനത്തിന്‍റെ പാതയിലേക്ക് നീങ്ങുന്നതായും ഇയ്യിടെ സൗദി അറേബ്യയുമായി ഖത്തര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി. വെള്ളിയാഴ്ച റോമില്‍ നടന്ന ഒരു സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കപ്പെടാനുള്ള സാധ്യതകള്‍ ശക്തിപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

 

ഖത്തറുമായി ബന്ധം പുനസ്ഥാപിക്കാന്‍ ഉപരോധ രാജ്യങ്ങള്‍ 13 ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം കുറയ്ക്കുക, ഖത്തറിലുള്ള തുര്‍കിഷ് സൈനിക താവളം അടച്ചുപൂട്ടുക എന്നിവ അതില്‍ പെടുന്നു. എന്നാല്‍ സൗദിയുമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഈ 13 ആവശ്യങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

 

സൗദിയും ഖത്തറും തമ്മില്‍ വിവിധ സ്ഥലങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടന്നതായി അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ ഷെയ്ഖ്‌ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി സൗദിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട്‌ ചെയ്തിരുന്നു.

 

ദോഹയിൽ നടക്കുന്ന അറേബ്യൻ ഗള്‍ഫ് കപ്പില്‍ പങ്കെടുക്കാന്‍ സൗദിയും യുഎഇയും തീരുമാനിച്ചതും ഡിസംബര്‍ പത്തിന് റിയാദില്‍ നടക്കുന്ന ഗള്‍ഫ്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിന് സൗദി രാജാവിന്‍റെ ക്ഷണം ലഭിച്ചതും ​ഗൾഫ് പ്രതിസന്ധി ഇല്ലാതാവുന്നതിന്റെ സൂചനകളാണ് നൽകുന്നത്. ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നു, ഭീകരസം​ഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൗദിയും യുഎഇയും ബഹ്റയ്നും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിനെതിരേ ഉപരോധമേർപ്പെടുത്തിയത്.

 

അതേസമയം ഉപരോധത്തെ മറികടക്കുന്നതിനുള്ള അനേക നടപടികൾ ത്വരിത​ഗതിയിൽ പൂർത്തിയാക്കി ഖത്തർ 2022 ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നതിനുള്ള ഒരുക്കങ്ങളും ഇതിനകം നടത്തിക്കഴിഞ്ഞു.

December 07, 2019, 15:12 pm

Advertisement