5 Sunday
July , 2020
5.44 AM
livenews logo
flash News
എട്ടുപോലിസുകാരെ കൊന്ന ​ഗുണ്ടാനേതാവിന്റെ വീടും കാറുകളും മണ്ണുമാന്തിയന്ത്രം കൊണ്ട് തരിപ്പണമാക്കി യുപി പോലിസ് തൃണമൂൽ കോൺ​ഗ്രസ് കൗൺസിലർക്ക് വെടിയേറ്റു പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ മാസ്കിടാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്തു; യുപിയിൽ ബിജെപി നേതാവും മകനും അറസ്റ്റിൽ യുഎഇ വിമാനങ്ങൾക്ക്‌ ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് നീക്കണമെന്ന് എം.കെ രാഘവൻ എം.പി സംസ്ഥാനത്ത് 240 പേർക്ക് കൊറോണ ബാധ; 209 പേർ രോഗമുക്തി നേടി ബേപ്പൂർ സ്വദേശി റിയാദിൽ കൊറോണ ബാധിച്ചു മരിച്ചു യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഉമ്മൻചാണ്ടിയല്ല; വ്യക്തമാക്കി കെ സുധാകരൻ മൂന്ന് ലക്ഷത്തിന്റെ സ്വർണ മാസ്ക് വച്ച് പൂനെ സ്വദേശി; പക്ഷേ ഫലപ്രാപ്തിയിൽ സംശയം യുഎഇയിൽ 716 പേർക്ക് കൊറോണ വൈറസ് ബാധ; 704 പേർക്ക് രോ​ഗമുക്തി

ഒടുവിൽ ബിവറേജ് ഔട്ട്ലെറ്റുകൾ അടച്ചു


കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകൾ അടച്ചു. 21 ദിവസത്തേക്ക് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകൾ അടയ്ക്കാൻ തീരുമാനിച്ചത്. നേരത്തേ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ ബിവറേജ് ഔട്ട്ലെറ്റുകൾക്കും സർക്കാർ പ്രവർത്തനാനുമതി നൽകിയിരുന്നു. ബിവറേജ് ഔട്ട്ലെറ്റുകൾ അടച്ചാൽ ഉണ്ടാവുന്ന ആരോ​ഗ്യപ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ ഇവയ്ക്ക് ഇളവ് നൽകിയത്. പ്രതിപക്ഷം ഉൾപ്പെടെ വ്യാപക എതിർപ്പ് ഉയർന്നിരുന്നെങ്കിലും സർക്കാർ ഇതുവകവച്ചിരുന്നില്ല.

 


അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൗൺ ഉറപ്പുവരുത്തുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനു മുമ്പ് കേരളത്തിൽ മുഖ്യമന്ത്രി ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിന് എറണാകുളം ജില്ലയിൽ മാത്രം 130 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്.

 

March 25, 2020, 09:40 am

Advertisement