30 Monday
March , 2020
3.07 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

ബിയോന്‍ഡ് വേര്‍ഡ്‌സ് ന്യൂസ് ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി


കോഴിക്കോട്:  സമൂഹത്തിന്റെ പൊതുബോധത്തെ തൊട്ടുണർത്തുന്ന വാര്‍ത്താചിത്രങ്ങളുമായി ബിയോന്‍ഡ് വേര്‍ഡ്‌സ് ന്യൂസ്  ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി. കാലിക്കറ്റ്  പ്രസ്‌ക്ലബ്ബിന്റെയും, ഫോട്ടോ ജേര്‍ണലിസ്റ്റിന്റെയും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലളിതകലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം ഫുട്‌ബോള്‍ താരം ഐ എം വിജയന്‍  ഉദ്ഘാടനം ചെയ്തു. 

പ്രളയം,  അഡ്വഞ്ചര്‍ ടൂറിസം,  പരിസ്ഥിതി, സ്‌പോര്‍ട്‌സ്  വാര്‍ത്താചിത്രങ്ങളാണ്  ബിയോന്‍ഡ് വേര്‍ഡ്‌സ് പ്രദര്‍ശനത്തിന്റെ ആകര്‍ഷണം.   നഗരകാഴ്ചകള്‍,  കൗതുകകാഴ്ചകള്‍,  കായികം, തുടങ്ങി  ജില്ലയിലെ  40 ഫോട്ടോ ജേര്‍ണലിസ്റ്റുകളുടെ എണ്‍പതിലധികം ന്യൂസ് ഫോട്ടോകളാണ്  പ്രദര്‍ശനത്തിലുള്ളത്.  ബിയോണ്‍ഡ് വേര്‍ഡ്‌സ്  എന്ന പേരില്‍ ഇത് മൂന്നാം തവണയാണ്  പ്രദര്‍ശനം നടക്കുന്നത്.   

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്  പ്രേമനാഥ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍  ഗോകുലം കേരള എഫ് സി ക്യാപ്റ്റന്‍  മാര്‍ക്കസ് ജോസഫ്,  ഹെന്‍ട്രി കിസേക്ക, മുൻ ഇന്ത്യൻ താരങ്ങളായ ജോപോള്‍ അഞ്ചേരി, വി പി ഷാജി,  കെ യു ഡബ്യൂ ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍,  കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍  സൊസൈറ്റി  സി ഇ ഒ മനീഷ് ഭാസ്‌ക്കര്‍  തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. എക്‌സിബിഷന്‍ കണ്‍വീനര്‍  കെ വി ശ്രീജേഷ് സ്വാഗതവും, പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിപുല്‍നാഥ് നന്ദിയും പറഞ്ഞു.  സെപ്തംബര്‍ ഒന്നു  വരെ പ്രദര്‍ശനം തുടരും.

August 28, 2019, 18:47 pm

Advertisement