26 Tuesday
May , 2020
10.49 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

അബൂദബിയിൽ മലയാളി യുവാക്കൾക്ക് 41.5 കോടി രൂപയുടെ ജാക്ക്പോട്ട്


അബൂദബിയിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന മൂന്ന് മലയാളികൾക്ക് 41.5 കോടി രൂപയുടെ ജാക്ക്പോട്ട്. കണ്ണൂർ സ്വദേശി ജിജേഷ് കോരോത്തനും രണ്ട് കൂട്ടുകാർക്കുമാണ് അബൂദബി ജാക്ക്പോട്ടിൽ 20 ദശലക്ഷം റിയാൽ സമ്മാനമായി ലഭിച്ചത്. ഇന്നു നടന്ന ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് സംഘമെടുത്ത 041779 നമ്പർ ടിക്കറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. റാസൽ ഖൈമയിൽ 15 വർഷമായി ഡ്രൈവറായി ജോലി നോക്കുകയാണ് ജിജേഷ്.

 

നറുക്കെടുപ്പിന്റെ ലൈവ് കണ്ടുകൊണ്ടിരിക്കെയാണ് ജിജേഷിനെ തേടി സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള അധികൃതരുടെ ഫോൺകോൾ എത്തുന്നത്. സമ്മാനത്തുക കൂട്ടുകാരുമായി പങ്കുവയ്ക്കുമെന്ന് വ്യക്തമാക്കിയ ജിജേഷ് മകളുടെ വിദ്യാഭ്യാസത്തിനും അടുത്തിടെ കൂട്ടുകാരുമായി ചേർന്ന് തുടക്കമിട്ട ആഡംബര കാർ റെന്റൽ ബിസിനസിനുമായി തന്റെ വിഹിതം ചെലവിടുമെന്നും വ്യക്തമാക്കി.

 

 

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ജോലിയില്ലാതെ ഇരിക്കുകയായിരുന്നുവെന്നും സാമ്പത്തിക പ്രതിസന്ധി മൂലം കുടുംബത്തെ നാട്ടിലയ്ക്കാൻ ആലോചിക്കുന്ന ഘട്ടത്തിലാണ് സമ്മാനം ലഭിച്ചതെന്നും യുവാവ് പ്രതികരിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകീട്ട് 7.30ന് നടന്നുവന്നിരുന്ന ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ഇന്നു നടത്തിയത്.

 

April 03, 2020, 18:43 pm

Advertisement